IOCL Recruitment 2025: ഇന്ത്യൻ ഓയിലിൽ അവസരം; 1,60,000 രൂപ വരെ ശമ്പളം, അറിയേണ്ടതെല്ലാം

IOCL Recruitment 2025 for Graduate Engineers: അപേക്ഷാ പ്രക്രിയ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ 21 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം.

IOCL Recruitment 2025: ഇന്ത്യൻ ഓയിലിൽ അവസരം; 1,60,000 രൂപ വരെ ശമ്പളം, അറിയേണ്ടതെല്ലാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

Updated On: 

27 Aug 2025 10:39 AM

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് എൻജിനീയർമാരുടെ ഒഴിവുകൾ ഉള്ളത്. വിശദമായ വിജ്ഞാപനം ഉടൻ പുറത്തുവിടും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം.

അപേക്ഷാ പ്രക്രിയ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ 21 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 50,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളം ലഭിക്കും.

ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രധാന തീയതികൾ തുടങ്ങിയവ വിജ്ഞാപനത്തിലൂടെ അറിയിക്കുന്നതാണ്. വിശദമായ അറിയിപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. ഇതിനായി ഉദ്യോഗാർത്ഥികൾ http://www.iocl.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ALSO READ: റെയിൽവേയിൽ 35,000 ശമ്പളത്തോടെ ജോലി; 368 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം?

എങ്ങനെ അപേക്ഷിക്കാം?

  • ഐഒസിഎലിന്റെ അദ്ദ്യോഗിക വെബ്‌സൈറ്റായ http://www.iocl.com സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘ഗ്രാഡുവേറ്റ് എൻജിനീയർ റിക്രൂട്ട്മെന്റ് 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  • ഇനി അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത അപ്ലോഡ് ചെയ്ത് കൊടുക്കുക.
  • ബാധകമെങ്കിൽ ഫീസ് കൂടി അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാം.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും