ISRO VSSC Recruitment 2025: ഐഎസ്ആര്‍ഒയില്‍ 1.42 ലക്ഷം വരെ ശമ്പളത്തില്‍ ജോലി; ഒഴിവുകളെല്ലാം തിരുവനന്തപുരത്ത്
ISRO VSSC Recruitment 2025 Details In Malayalam: ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍), സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്‌സ്) തസ്തികകളില്‍ തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള അഡ്വാൻസ്ഡ് ഡാറ്റ പ്രോസസ്സിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ഒഴിവുകളുണ്ട്

Image for representation purpose only
ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് തസ്തികകളിലേക്കാണ് നിയമനം. 44900-142400 ആണ് ശമ്പളം (Pay Level). ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍, റെഫ്രിജറേഷന്‍ & എസി എന്നി വിഭാഗങ്ങളിലാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്. ഫിസിക്‌സ്, കെമിസ്ട്രി വിഭാഗങ്ങളിലാണ് സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍), സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്‌സ്) തസ്തികകളില്‍ തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള അഡ്വാൻസ്ഡ് ഡാറ്റ പ്രോസസ്സിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ഒഴിവുകളുണ്ട്. ലൈബ്രറി അസിസ്റ്റന്റ് തസ്തിയിലെ രണ്ട് ഒഴിവുകളില്‍ ഒരെണ്ണം മേഘാലയയിലെ ഉമിയാമിലുള്ള നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്ററിലാണ്.
വിദ്യാഭ്യാസ യോഗ്യതകള്‍
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
- ഇലക്ട്രോണിക്‌സ്: ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
- മെക്കാനിക്കല്‍: മെക്കാനിക്കൽ/പ്രൊഡക്ഷൻ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
- കമ്പ്യൂട്ടര്‍ സയന്‍സ്: കമ്പ്യൂട്ടർ സയൻസ് / എഞ്ചിനീയറിംഗ് / ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
- കെമിക്കല്‍: കെമിക്കൽ എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
- ഓട്ടോമൊബൈല്‍: ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
- സിവില്‍: സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
- റെഫ്രിജറേഷന്‍ & എസി: റഫ്രിജറേഷൻ & എസിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
സയന്റിഫിക് അസിസ്റ്റന്റ്
- ഫിസിക്‌സ്: ഫിസിക്‌സില്‍ ഫസ്റ്റ് ക്ലാസ് ബിരുദം.
- കെമിസ്ട്രി: കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് ബിരുദം.
ലൈബ്രറി അസിസ്റ്റന്റ്
ലൈബ്രറി സയൻസ്/ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം
Read Also: KSEB Job : എസ്എസ്എൽസി യോഗ്യത മതി, കെഎസ്ഇബിയിൽ അവസരം, ആയിരത്തിലധികം താൽക്കാലികക്കാരെ നിയമിക്കുന്നു
അയയ്‌ക്കേണ്ടത് എങ്ങനെ?
- ജൂണ്‍ നാല് മുതല്‍ ജൂണ്‍ 18 വരെ അപേക്ഷിക്കാം.
- vssc.gov.in എന്ന വെബ്‌സൈറ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്
- isro.gov.in എന്ന വെബ്‌സൈറ്റില്‍ ചെറിയ നോട്ടിഫേക്കഷനും നല്‍കിയിട്ടുണ്ട്
- വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദമായ വിജ്ഞാപനം വായിക്കണം
- ഇതേ വെബ്‌സൈറ്റില്‍ അപേക്ഷിക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്.
ഏകദേശ മൊത്ത ശമ്പളം പ്രതിമാസം 78,000 ആയിരിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. സ്ത്രീകൾ / പട്ടികജാതി (എസ്‌സി) / പട്ടികവർഗ (എസ്‌ടി) / വിമുക്തഭടന്മാർ (എക്സ്-എസ്‌എം), പിഡബ്ല്യുബിഡി എന്നിവർക്ക് എഴുത്തുപരീക്ഷയില്‍ പങ്കെടുത്താല്‍ മുഴുവൻ ഫീസും തിരികെ നൽകും. മറ്റ് ഉദ്യോഗാർത്ഥികൾക്ക്, എഴുത്തുപരീക്ഷ എഴുതുമ്പോൾ ബാധകമായ ബാങ്ക് ചാർജുകൾ കിഴിച്ച് 500 രൂപ യഥാസമയം തിരികെ നൽകും.