AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bakrid Holiday 2025: ആവശ്യം സര്‍ക്കാര്‍ കേട്ടു, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Bakrid 2025 Holiday in Kerala: മന്ത്രി ആര്‍. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. മറ്റ് സ്ഥാപനങ്ങള്‍ക്കും നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടില്ല

Bakrid Holiday 2025: ആവശ്യം സര്‍ക്കാര്‍ കേട്ടു, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രതീകാത്മക ചിത്രം Image Credit source: social media
jayadevan-am
Jayadevan AM | Updated On: 05 Jun 2025 21:03 PM

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് നാളെ (ജൂണ്‍ 6) ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മന്ത്രി ആര്‍. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. ബക്രീദിന്റെ അവധി വെള്ളിയാഴ്ച അനുവദിക്കേണ്ടതില്ലെന്ന് നേരത്തെ സര്‍ക്കാര്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.

Read Also: Kerala School Holiday: വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കലണ്ടറില്‍ ബക്രീദിന്റെ അവധി കാണിച്ചിരിക്കുന്നത് നാളെയാണ്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മാസപ്പിറവി ദൃശ്യമാകാതെ വന്നതോടെ ബക്രീദ് ശനിയാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ രണ്ട് ദിവസവും അവധി അനുവദിക്കുന്ന പതിവ് മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതാണ് നാളെ അവധിയുണ്ടോയെന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്. നിലവില്‍ ബക്രീദിന്റെ അവധി ശനിയാഴ്ച മാത്രമായാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. വെള്ളിയാഴ്ച അവധി അനുവദിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.