AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JEE Advanced 2026: ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ മുതൽ, പരീക്ഷ എപ്പോൾ?

JEE Advanced 2026 Registrations: ജെഇഇ മെയിൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. പരീക്ഷ മെയ് 17 ന് രണ്ട് ഷിഫ്റ്റുകളിലായി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

JEE Advanced 2026: ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ മുതൽ, പരീക്ഷ എപ്പോൾ?
Jee Advanced 2026Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 30 Dec 2025 | 03:06 PM

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), റൂർക്കി 2026 ലെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ്റെ (ജെഇഇ) ഷെഡ്യൂൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്കായുള്ള രജിസ്ട്രേഷൻ 2026 ഏപ്രിൽ 23 മുതൽ ആരംഭിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. പരീക്ഷ മെയ് 17 ന് രണ്ട് ഷിഫ്റ്റുകളിലായി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും (പേപ്പർ 1) ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:30 വരെയും (പേപ്പർ 2).

ജെഇഇ മെയിൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ജെഇഇ മെയിൻ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് 2026 മെയ് രണ്ട് വരെ മാത്രമെ രജിസ്ട്രേഷൻ സാധ്യമാകുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 2026 മെയ് നാല് വരെയാണ്.

ALSO READ: യുജിസി നെറ്റ് പരീക്ഷ നാളെ മുതൽ: പരീക്ഷാ ഹാളിൽ കയറും മുൻപ് ഇവ ശ്രദ്ധിക്കൂ

പരീക്ഷാർത്ഥികളുടെ അന്തിമ ഉത്തരസൂചികയും ഫലവും 2026 ജൂൺ ഒന്നിന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ടുതവണ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അവസരമുണ്ട്. പാലക്കാട്ടേതടക്കം 23 ഐഐടികളിലെ ബിടെക്/ ബിഎസ്/ ബിആർക്/ ഡ്യുവൽ ബിടെക്– എംടെക്ക് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് ജെഇഇ അഡ്വാൻസ്ഡ്.