JEE Main 2026: ജെഇഇ മെയിൻ പരീക്ഷ: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, ശ്രദ്ധിക്കേണ്ടത്
JEE Main Registration 2026: രജിസ്ട്രേഷന് മുന്നോടിയായി ആധാർ അപ്ഡേറ്റ് ചെയ്യേണ്ട പ്രക്രിയയും വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. ജെഇഇ മെയിനിന്റെ ഒന്നാം ഘട്ട പരീക്ഷ ജനുവരി 21 നും ജനുവരി 30 നും ഇടയിൽ നടക്കും. രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ ഒന്നിനും ഏപ്രിൽ 10നും ഇടയിൽ നടക്കും.

Jee Main Registration
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) 2026 രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. രജിസ്ട്രേഷൻ ആരംഭിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ജെഇഇ മെയിനിന്റെ ഒന്നാം ഘട്ട പരീക്ഷ ജനുവരി 21 നും ജനുവരി 30 നും ഇടയിൽ നടക്കും. രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ ഒന്നിനും ഏപ്രിൽ 10നും ഇടയിൽ നടക്കും.
രണ്ടാം ഘട്ട രജിസ്ട്രേഷൻ 2026 ജനുവരി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിദ്യാർഥികൾക്ക് പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ നടത്തേണ്ടതിനു വേണ്ടിയാണു തീയതി മുൻകൂർ അറിയിക്കുന്നത്. രജിസ്ട്രേഷന് മുന്നോടിയായി ആധാർ അപ്ഡേറ്റ് ചെയ്യേണ്ട പ്രക്രിയയും വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
Also Read: നായയെ പരിശീലിപ്പിക്കാൻ പഠിക്കാം…; അതും പൊലീസ് അക്കാദമിയിൽ, അവസാന തീയതി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടികൾ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടികൾ) , GFTI-കളും മറ്റ് സ്ഥാപനങ്ങളും തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരീക്ഷയാണ് ജെഇഇ. കൂടുതൽ വിവരങ്ങൾക്ക്: https://jeemain.nta.nic.in, www.nta.ac.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
പരീക്ഷയ്ക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക.
ഹോംപേജിൽ, “കാൻഡിഡേറ്റ് ആക്ടിവിറ്റി” ബോർഡിന് കീഴിലുള്ള “പുതിയ രജിസ്ട്രേഷൻ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്യാൻ ആവശ്യമായ വിശദ വിവരങ്ങൾ നൽകുക.
രജിസ്റ്റർ ചെയ്ത ശേഷമുള്ള പേപ്പറിൻ്റെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് വയ്ക്കാം.