Kadalundi Vavu Ulsavam: അനുഗ്രഹം ചൊരിയാന്‍ ജാതവന്‍ വരുന്നു; കടലുണ്ടി വാവുത്സവം പ്രമാണിച്ച് ഈ ജില്ലകള്‍ക്ക് അവധി

Kadalundi Vavu Ulsavam 2025 Date and Details: കോട്ടമുറ്റത്തെത്തുന്ന കാരണവരെ ദേശാവകാശികള്‍ വണങ്ങുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ജാതവന്‍ കുതിരപ്പുറത്തേറി ജാതവന്‍ കോട്ടയിലേക്ക് എഴുന്നള്ളിയെത്തും.

Kadalundi Vavu Ulsavam: അനുഗ്രഹം ചൊരിയാന്‍ ജാതവന്‍ വരുന്നു; കടലുണ്ടി വാവുത്സവം പ്രമാണിച്ച് ഈ ജില്ലകള്‍ക്ക് അവധി

കടലുണ്ടി വാവുത്സവം

Updated On: 

17 Oct 2025 21:13 PM

കടലുണ്ടി: വടക്കന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 21ന് ചൊവ്വാഴ്ച നടക്കുന്ന കടലുണ്ടി വാവുത്സവത്തോടെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കമാകും. വാവുത്സവത്തിന് പേടിയാട്ട് ഭഗവതി കാവില്‍ കൊടിയേറി. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു കൊടിയേറ്റം. ഒക്‌ടോബര്‍ 19ന് ഞായറാഴ്ചയാണ് ജാതവന്‍ പുറപ്പാട്.

കോട്ടമുറ്റത്തെത്തുന്ന കാരണവരെ ദേശാവകാശികള്‍ വണങ്ങുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ജാതവന്‍ കുതിരപ്പുറത്തേറി ജാതവന്‍ കോട്ടയിലേക്ക് എഴുന്നള്ളിയെത്തും. മൂന്ന് തവണ തന്റെ കോട്ടയെ വലം വെച്ച ശേഷം പ്രധാന കര്‍മ്മിയുടെ എട്ട്യാട്ട് വീട്ടിലേക്ക് പോകും. അവിടെ നിന്നും കാരകളി പറമ്പിലേക്കും. ഇവിടെ ജാതപ്പനെ കാത്ത് വന്‍ പുരുഷാരമാണ് ഉണ്ടാകുക.

അമ്മയും മകനും തമ്മില്‍ കണ്ടുമുട്ടുന്നത് കാണാനായാണ് ആയിരങ്ങള്‍ കടലുണ്ടിയിലേക്ക് എത്തുന്നത്. അമ്മയുടെ വാക്ക് ധിക്കരിച്ച് ജാതവനെ ദേവി തന്റെ കോട്ടയില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് വിശ്വാസം. ജാതവന്‍ ആചാരപ്രകാരം മണ്ണൂരിലെ തന്റെ കോട്ടയിലേക്ക് പോകുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. രണ്ട് ദിവസമായി ഊരുചുറ്റുന്ന ജാതവന്‍ വാവ് ദിനത്തില്‍ വാക്കടവിലെത്തിയാണ് ദേവിയെ കണ്ടുമുട്ടുന്നത്. ശേഷം മൂന്ന് തവണ ദേവിയെ വലംവെക്കും.

അമ്മയെ കണ്ട് സായൂജ്യമടയുന്ന ജാതവന്‍ മുന്നിലും ദേവി പിന്നിലുമായാണ് തിരിച്ചെഴുന്നള്ളുന്നത്. പനയംമഠം തറവാട്ടിലെ കാവിലെ കിഴക്കേ കോട്ടയിലാണ് ദേവി കുടിയിരിക്കുന്നത്. ഇവിടേക്ക് പ്രവേശിക്കാന്‍ ജാതവന് അനുവാദമില്ല.

Also Read: Kerala Local Holiday: ഇന്ന് അവധി; ഈ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല

സ്‌കൂള്‍ അവധി

വാവുത്സവം പ്രമാണിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ഉത്സവം നടക്കുന്ന പ്രദേശത്തിനോട് ചേര്‍ന്നുള്ള സ്‌കൂളുകള്‍ക്കാണ് അവധിയുണ്ടാകുക. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും ചിലതിന് ഉച്ചയ്ക്ക് ശേഷവും അവധി ലഭിക്കും. എന്നാല്‍ ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല.

ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി