AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB Guruvayur Devaswom Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള നിയമനം, ഈ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

KDRB Guruvayur Devaswom Exam Certificate Uploading Date Out: കെഡിആര്‍ബി ആവശ്യപ്പെടുമ്പോള്‍ ഈ രേഖകളുടെ ഒറിജിനല്‍ ഹാജരാക്കണം. രേഖകള്‍ നേരിട്ട് സ്വീകരിക്കില്ല. കെഡിആര്‍ബി വെബ്‌സൈറ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്

KDRB Guruvayur Devaswom Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള നിയമനം, ഈ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
പ്രതീകാത്മക ചിത്രം Image Credit source: athima tongloom / gettyimages
Jayadevan AM
Jayadevan AM | Published: 09 Sep 2025 | 09:23 PM

ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള എസ്എംഎസ് ലഭിച്ചു തുടങ്ങി. കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍, കൃഷ്ണനാട്ടം കോസ്റ്റിയും മേക്കര്‍ ആശാന്‍, താളം പ്ലേയര്‍, ടീച്ചര്‍ (മദ്ദളം/തിമില) വാദ്യവിദ്യാലയം, അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗ്രേഡ് 1, ആനച്ചമയ സഹായി എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ സെപ്തംബര്‍ 12നകം സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണമെന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) സെക്രട്ടറി നിര്‍ദ്ദേശിച്ചു.

പേര്, വയസ്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, ജാതി സംവരണം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളാണ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ് നല്‍കിയതായി കെഡിആര്‍ബി വ്യക്തമാക്കി.

കെഡിആര്‍ബി ആവശ്യപ്പെടുമ്പോള്‍ ഈ രേഖകളുടെ ഒറിജിനല്‍ ഹാജരാക്കണം. രേഖകള്‍ നേരിട്ട് സ്വീകരിക്കില്ല. കെഡിആര്‍ബി വെബ്‌സൈറ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

Also Read: B Pharm Allotment 2025: ബിഫാം അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഇനി ചെയ്യേണ്ടതെന്ത്? പ്രവേശനം നേടേണ്ടത് ഈ തീയതിക്കുള്ളില്‍

എങ്ങനെ അപ്‌ലോഡ് ചെയ്യാം?

കേരള ദേവസ്വം ബോര്‍ഡിന്റെ kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക. പ്രൊഫൈലിലെ Applications- Document Upload എന്ന ലിങ്ക് വഴി രേഖകള്‍ അപ്‌ലോഡ് ചെയ്യാം. സെപ്തംബര്‍ 12നകം അപ്‌ലോഡ് ചെയ്ത രേഖകള്‍ മാത്രമേ പരിഗണിക്കൂ. സമയപരിധി നീട്ടിനല്‍കില്ലെന്ന് കെഡിആര്‍ബി അറിയിച്ചു. എല്‍ഡി ക്ലര്‍ക്ക് അടക്കമുള്ള മറ്റ് തസ്തികകളിലേക്ക് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ സമയമായിട്ടില്ല. ഇതും വൈകാതെ പ്രതീക്ഷിക്കാം.