KEAM 2025: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ്; ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ രണ്ട് ദിവസം മാത്രം ബാക്കി
KEAM 2025 Medical allotment details: യോഗ്യരായ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് വഴിയാണ് ഓപ്ഷന്‍ നല്‍കേണ്ടത്. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ വെബ്‌സൈറ്റില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ സൗകര്യം ഒരുക്കിയിരുന്നു
മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിന് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി. സെപ്തംബര്‍ 10 വൈകുന്നേരം നാല് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കാന്‍ സെപ്തംബര്‍ അഞ്ച് മുതലാണ് സമയം അുവദിച്ചത്. മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍്ക് മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറത്തുവിട്ട ആയുര്‍വേദ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ആയുര്‍വേദ കോഴ്‌സുകളിലേക്കും ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കാം.
സെപ്തംബര്‍ 10ന് വൈകുന്നേരം നാല് മണി വരെ ലഭിക്കുന്ന ഓപ്ഷനുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. ഇതുപ്രകാരം സെപ്തംബര്‍ 11ന് വൈകുന്നേരം താല്‍ക്കാലിക അലോട്ട്‌മെന്റ് പുറത്തുവിടും. ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിഎസ്‌സി (ഹോണേഴ്‌സ്) ഫോറസ്ട്രി, ബിയുഎംഎസ് തുടങ്ങി വിവിധ കോഴ്‌സുകള്‍ അലോട്ട്‌മെന്റിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലോട്ട്‌മെന്റിനായി ഉള്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ കോഴ്‌സുകളുടെയും വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും.
ഓപ്ഷന്‍ എങ്ങനെ നല്‍കാം?
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓപ്ഷന്‍ നല്‍കേണ്ടത്. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ വെബ്‌സൈറ്റില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ സൗകര്യം ഒരുക്കിയിരുന്നു. 12നാണ് ആദ്യഘട്ട അലോട്ട്‌മെന്റ് പുറത്തുവിടുന്നത്.




Also Read: Kerala PSC Exam Time: ഇനി ‘അത്ര’ സമയം കിട്ടില്ല, പുതിയ മാറ്റങ്ങളുമായി പിഎസ്‌സി; വന്‍ പരിഷ്‌കാരം
ഷെഡ്യൂള്‍ ഇങ്ങനെ?
- സെപ്തംബര്‍ അഞ്ച്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു
- സെപ്തംബര്‍ 10 വൈകുന്നേരം നാല്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നു
- സെപ്തംബര്‍ 11: ആദ്യഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റ്
- സെപ്തംബര്‍ 12: ആദ്യഘട്ട അന്തിമ അലോട്ട്‌മെന്റ്
- സെപ്തംബര്‍ 13 മുതല്‍ 17ന് വൈകുന്നേരം നാല് മണി വരെ: ഈ സമയപരിധിക്കുള്ളില്‍ അലോട്ട്‌മെന്റ് കിട്ടിയവര്‍ പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും.