KEAM Admit Card 2026: കീം അഡ്മിറ്റ് കാര്‍ഡ് ഇനിയും താമസിക്കുമോ? എന്ന് പ്രതീക്ഷിക്കാം

KEAM Admit Card 2026 Expecting Soon: കീം അഡ്മിറ്റ് കാര്‍ഡ് ഉടന്‍ ലഭിക്കും. പ്രോസ്‌പെക്ടസില്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. ഏപ്രില്‍ ഒന്നിന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുമെന്നായിരുന്നു പ്രോസ്‌പെക്ടസിലുണ്ടായിരുന്നത്. എന്നാല്‍ ഇനി അധികം കാലതാമസമുണ്ടാകില്ല.

KEAM Admit Card 2026: കീം അഡ്മിറ്റ് കാര്‍ഡ് ഇനിയും താമസിക്കുമോ? എന്ന് പ്രതീക്ഷിക്കാം

KEAM 2026

Published: 

03 Apr 2026 | 08:34 PM

പ്രോസ്‌പെക്ടസില്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും കീം അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകാത്തതില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. ഏപ്രില്‍ ഒന്ന് മുതല്‍ ഹാള്‍ ടിക്കറ്റ് ലഭ്യമാകുമെന്നായിരുന്നു പ്രോസ്‌പെക്ടസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ മൂന്നായിട്ടും അഡ്മിറ്റ് കാര്‍ഡ് ലഭ്യമായിട്ടില്ല. ഇതിന്റെ കാരണം എന്താണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അവധി ദിനങ്ങളാണോ നിലവിലെ കാലതാമസത്തിന് കാരണമെന്ന് വ്യക്തമല്ല.

അഡ്മിറ്റ് കാര്‍ഡ് എന്ന് പുറത്തുവിടുമെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏപ്രില്‍ അഞ്ചിനകം അഡ്മിറ്റ് കാര്‍ഡ് ലഭ്യമായേക്കാമെന്നാണ് അനൗദ്യോഗിക സൂചന. എന്തായാലും ഇനി വലിയൊരു കാലതാമസത്തിന് സാധ്യതയില്ല. രണ്ടോ മൂന്നോ ദിവസത്തിനകം അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും.

നിലവില്‍ വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രില്‍ 17 മുതല്‍ 23 വരെ തീയതികളിലാണ് പരീക്ഷ. 13, 16, 24, 25 തീയതികളാണ് ബഫര്‍ ദിനങ്ങള്‍.

Also Read: KEAM Admit Card 2026: വരും, വരാതിരിക്കില്ല! കീം അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ കിട്ടും? വിദ്യാര്‍ത്ഥികള്‍ കാത്തിരിപ്പില്‍

അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുന്നതില്‍ കാലതാമസം നേരിട്ടതോടെ പരീക്ഷാത്തീയതി മാറ്റിവച്ചോയെന്ന് സംശയം ഉന്നയിക്കുന്നവരുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു അപ്‌ഡേറ്റുകളും പുറത്തുവന്നിട്ടില്ല. പരീക്ഷാത്തീയതി മാറ്റിവയ്ക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ തുടരണം.

ഉച്ചയ്ക്ക് 2 മുതല്‍ അഞ്ച് വരെയാണ് പരീക്ഷ നടക്കുന്നത്. 12 മണിക്ക് തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. 1.30-ന് ഹാളില്‍ പ്രവേശിപ്പിക്കും. ഹാള്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

അഡ്മിറ്റ് കാര്‍ഡ് എവിടെ കിട്ടും?

cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കീം അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുന്നത്. വെബ്‌സൈറ്റില്‍ ലഭ്യമായതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ‘കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ വഴി ഇത് ഡൗണ്‍ലോഡ് ചെയ്യാനാകും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ