KEAM 2026: കീം അഡ്മിറ്റ് കാര്‍ഡെത്തി, എന്നാല്‍ എല്ലാവര്‍ക്കുമില്ല; തിരുത്തലുകള്‍ ഉടന്‍ വേണം
KEAM 2026 Hall Ticket Out Download Steps and Important Instructions: അപേക്ഷയില്‍ സംഭവിച്ച പിഴവുകള്‍ മൂലം ചിലരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അതിനാല്‍ അവര്‍ വെബ്‌സൈറ്റില്‍ കയറി അപേക്ഷയിലുള്ള തെറ്റുകള്‍ തിരുത്തണമെന്നാണ് നിര്‍ദേശം. വെബ്‌സൈറ്റിലെ ഹോം പേജിലുള്ള മെമോ ഡീറ്റെയ്ല്‍സ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷയിലെ പ്രശ്‌നങ്ങള്‍ കാണാനാകും.

KEAM 2026
കീം 2026 അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഷാര്‍ജ, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ സെന്ററുകളിലും വെച്ച് നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് എത്തിയിരിക്കുന്നത്. ഏപ്രില്‍ 17 മുതല്‍ 22 വരെയാണ് എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നടക്കുന്നത്. എന്നാല്‍
എല്ലാ അപേക്ഷകരുടെയും അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടിട്ടില്ല, അപേക്ഷയില്‍ അപാകതകള്‍ ഉള്ളവ ഉള്‍പ്പെടെ തടഞ്ഞുവെച്ചിരിക്കുകയാണ്.
കീം അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വേണം അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍
- ശേഷം KEAM 2026-Candidate Portal എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ നമ്പറും പാസ്വേര്‍ഡും നല്‍കുക
- അഡ്മിറ്റ് കാര്‍ഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കാവുന്നതാണ്
അഡ്മിറ്റ് കാര്‍ഡ് കിട്ടില്ല
അപേക്ഷയില്‍ സംഭവിച്ച പിഴവുകള്‍ മൂലം ചിലരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അതിനാല്‍ അവര്‍ വെബ്‌സൈറ്റില്‍ കയറി അപേക്ഷയിലുള്ള തെറ്റുകള്‍ തിരുത്തണമെന്നാണ് നിര്‍ദേശം. വെബ്‌സൈറ്റിലെ ഹോം പേജിലുള്ള മെമോ ഡീറ്റെയ്ല്‍സ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷയിലെ പ്രശ്‌നങ്ങള്‍ കാണാനാകും. ഫോട്ടോ, ഒപ്പ്, പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യാത്തവര്‍, അപേക്ഷാ ഫീസ് ഒടുക്കാത്തവര്‍, അപേക്ഷയില്‍ അപാകതയുള്ളവര്‍ എന്നിവരുടെ അഡ്മിറ്റ് കാര്‍ഡാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
അപേക്ഷയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏപ്രില്‍ 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. നാലുമണിക്ക് മുമ്പ് പുതുക്കിയ അപേക്ഷ അപ്ലോഡ് ചെയ്തിരിക്കണം. പിഴവുകള്‍ പരിഹരിക്കാത്തവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതല്ല.
Also Read: KEAM 2026: കാത്തിരിപ്പിന് വിരാമം; കീം അഡ്മിറ്റ് കാര്‍ഡ് ഇന്ന് ലഭിക്കും; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
അഡ്മിറ്റ് കാര്‍ഡ് നിര്‍ബന്ധം
പരീക്ഷയ്ക്ക് ഹാജരാകുന്നതിന് അഡ്മിറ്റ് കാര്‍ഡ് നിര്‍ബന്ധമാണ്. തിരിച്ചറിയലിനായി അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റെടുത്ത് കൊണ്ടുപോകാവുന്നതാണ്. അഡ്മിറ്റ് കാര്‍ഡിന് പുറമെ പരീക്ഷ എഴുതുന്നതിനായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും കയ്യില്‍ കരുതണം.
- ഡ്രൈവിങ് ലൈസന്‍സ്
- സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ്
- പാസ്‌പോര്‍ട്ട്
- പാന്‍കാര്‍ഡ്
- ഇലക്ഷന്‍ ഐഡി
- ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്
- ആധാര്‍ കാര്‍ഡ്
- ഇ ആധാര്‍
- റേഷന്‍ കാര്‍ഡ്
- ഫോട്ടോയുള്ള പാസ് ബുക്ക്
- ഇവയുടെ അഭാവത്തില്‍ വിദ്യാര്‍ഥി സ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിലെ മേധാവി നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ രേഖ, അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ ഒപ്പുവെച്ച ഫോട്ട പതിച്ച സര്‍ട്ടിഫിക്കറ്റ്
എന്നിവ പരീക്ഷ എഴുതാനെത്തുന്നവര്‍ കയ്യില്‍ കരുതേണ്ടതാണ്.