KEAM 2026: ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലെ ആദ്യ അലോട്ട്‌മെന്റ് പുറത്ത്; അഡ്മിഷന്‍ 30 വരെ
KEAM First Allotment 2026: ഹോം പേജില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, അലോട്ട്‌മെന്റ് കാറ്റഗറി, ഫീസ് വിവരങ്ങള്‍ എന്നിവ മെമ്മോയിലുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആവശ്യമായ കോപ്പികളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, ഹോര്‍ട്ടികള്‍ച്ചര്‍, ബിഎസ്‌സി എംഎസ്‌സി ഇന്റഗ്രേറ്റഡ് ബയോളജി, ബിഎസ്‌സി എംഎസ്‌സി ഇന്റഗ്രേറ്റഡ് മൈക്രോബയോളജി, വെറ്ററിനറി, കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്‌നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍) കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://www.cee.kerala.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാകും.
ഹോം പേജില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, അലോട്ട്‌മെന്റ് കാറ്റഗറി, ഫീസ് വിവരങ്ങള്‍ എന്നിവ മെമ്മോയിലുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആവശ്യമായ കോപ്പികളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഹോം പേജിലെ ‘ഡാറ്റ ഷീറ്റ്’ എന്ന മെനുവില്‍ നിന്ന് ക്ലിക്ക് ചെയ്ത് അത് പ്രിന്റ് ചെയ്‌തെടുക്കണം. ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, ബാധകമായ മറ്റ് രേഖകള്‍ എന്നിവ അഡ്മിഷന്‍ സമയത്ത് കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.
ശ്രദ്ധിക്കേണ്ട തീയതികള്‍
ഇന്ന് (സെപ്തംബര്‍ 25) മുതല്‍ സെപ്തംബര്‍ 30-ന് വൈകുന്നേരം നാല് മണിക്കുള്ളില്‍ അഡ്മിഷന്‍ നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് കോളേജുകളില്‍ മെമ്മോയില്‍ കാണിച്ചുള്ള മുഴുവന്‍ ഫീസും ഒടുക്കി ഈ നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരായി അഡ്മിഷന്‍ നേടണം.
Also Read: Kerala PSC: കണ്‍ഫര്‍മേഷന്റെ കാര്യം മറക്കരുതേ! വിവിധ തസ്തികകളില്‍ ഇപ്പോള്‍ സ്ഥിരീകരണം നല്‍കാം
സ്വാശ്രയ കോളേജുകളിലെ 2026-27 വര്‍ഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരം കോളേജുകളില്‍ അലോട്ട്‌മെന്റ് കിട്ടിയവര്‍ 2025-26 വര്‍ഷത്തെ ഫീസ് അടയ്ക്കണം. അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി, സര്‍ക്കാര്‍, ഹൈക്കോടതി ഉത്തരവ് പ്രകാരം നിശ്ചയിക്കുന്ന 2026-27 വര്‍ഷത്തെ ഫീസ് അനുസരിച്ച് അധിക തുക അടയ്‌ക്കേണ്ടി വന്നാല്‍ ആ തുക പിന്നീട് ഒടുക്കണം.
ഇടക്കാല കോടതി ഉത്തരവുകള്‍ പ്രകാരവും, കിര്‍ത്താഡ്‌സ് പരിശോധന പൂര്‍ത്തിയാകാത്തതിനാലും വിവിധ കാറ്റഗറികളില്‍ താല്‍ക്കാലികമായി ഇടം നേടിയ വിദ്യാര്‍ത്ഥികളുടെ ക്ലയിമുകള്‍/അലോട്ട്‌മെന്റുകള്‍, അന്തിമ കോടതി വിധി/കിര്‍ത്താഡ്‌സ് പരിശോധനയുടെ അന്തിമ ഫലത്തെ ആശ്രയിച്ചാകും. ഇത്തരമാളുകളുടെ ഈ ഘട്ടത്തിലെ അലോട്ട്‌മെന്റ് താല്‍ക്കാലികമായിരിക്കും. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
English Summary
The first allotment for Ayurveda, Homoeo, and Allied Medical courses has been published on the official CEE website. Candidates must download their allotment memo and data sheet from their candidate home page. Selected candidates need to pay the required fee and complete college admission between September 25 and September 30, 2026, by 4:00 PM. Failure to join the allotted college within this deadline will result in cancellation of the allotment and forfeiture of the registration fee.