KEAM 2026: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരാണോ? പരീക്ഷാ കേന്ദ്രങ്ങളുടെ മുന്‍ഗണനയില്‍ മാറ്റം വരുത്താന്‍ ഇന്ന് അവസാന അവസരം

KEAM 2026 Exam Centre Priority Change: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശത്തിന് അപേക്ഷിച്ചവര്‍ക്ക് പരീക്ഷാ കേന്ദ്രത്തിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്താന്‍ ഇന്നും കൂടി അവസരം.

KEAM 2026: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരാണോ? പരീക്ഷാ കേന്ദ്രങ്ങളുടെ മുന്‍ഗണനയില്‍ മാറ്റം വരുത്താന്‍ ഇന്ന് അവസാന അവസരം

Representational Image

Published: 

08 Mar 2026 | 06:10 PM

ഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശത്തിന് അപേക്ഷിച്ചവര്‍ക്ക് പരീക്ഷാ കേന്ദ്രത്തിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്താം. ഇന്ന് (മാര്‍ച്ച് എട്ട്) രാത്രി ഒമ്പത് വരെയാണ് അവസരം. http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് 0471-2332120 എന്ന ഹെല്‍പ് ലൈന്‍ നമ്പറിന്റെ സേവനം തേടാം.

നേരത്തെ കീം 2026 അപേക്ഷയില്‍ പുതിയ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ മാര്‍ച്ച് മൂന്ന് വരെ സാവകാശം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ കേന്ദ്രത്തിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കിയത്.

അടുത്ത മാസമാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രില്‍ 13-25 കാലയളവില്‍ പരീക്ഷ നടത്തും. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 17, 18, 19, 20, 21, 22, 23 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ പരീക്ഷ നടക്കും. ഏപ്രില്‍ 13, 16, 24, 25 തീയതികള്‍ ബഫര്‍ ദിനങ്ങളാണ്.

Also Read: KEAM 2026: ഏപ്രില്‍ എന്നാല്‍ എന്‍ട്രന്‍സ് കാലം; വിഷുവിന് പിന്നാലെ പരീക്ഷ; പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയെല്ലാം?

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, യുഎഇ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലും എന്‍ട്രന്‍സ് പരീക്ഷ നടത്തും. മെയ് 10 നോ അതിന് മുമ്പോ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.

ജൂണ്‍ 20നോ അതിന് മുമ്പോ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം. ഒബ്ജക്ടീവ് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ഓരോ ചോദ്യത്തിനും അഞ്ച് ഓപ്ഷനുകളുണ്ടാകും. അതില്‍ ശരിയായത് കണ്ടെത്തണം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്