KEAM 2026: എന്‍ട്രന്‍സ് പരീക്ഷയുടെ പ്രാക്ടീസ് ടെസ്റ്റ് ചെയ്യേണ്ടത് എങ്ങനെ? ദേ, വളരെ സിമ്പിളാണ്‌

KEAM Practice Test 2026: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്‌ പ്രാക്ടീസ് ടെസ്റ്റ് നടത്താന്‍ അവസരം. കീം 2026-ന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുത്താനാണ് പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭ്യമാക്കിയത്. ഏപ്രില്‍ 17 മുതല്‍ 22 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ നടത്തുന്നത്.

KEAM 2026: എന്‍ട്രന്‍സ് പരീക്ഷയുടെ പ്രാക്ടീസ് ടെസ്റ്റ് ചെയ്യേണ്ടത് എങ്ങനെ? ദേ, വളരെ സിമ്പിളാണ്‌

പ്രതീകാത്മക ചിത്രം

Updated On: 

12 Apr 2026 | 04:26 PM

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടീസ് ടെസ്റ്റ് നടത്താന്‍ അവസരം. കീം 2026-ന് അപേക്ഷിച്ചവര്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുത്താനാണ് പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭ്യമാക്കിയത്. cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യമുള്ളത്.

വെബ്‌സൈറ്റിലെ ‘KEAM 2026 Candidate Portal’വഴി ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്തതിനു ശേഷം, മെനുവിലുള്ള ‘പ്രാക്ടീസ് ടെസ്റ്റ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സംശയങ്ങളുണ്ടെങ്കില്‍ 0471- 2332120 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിക്കാം.

2026-27 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനായി ഏപ്രില്‍ 17 മുതല്‍ 22 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ നടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഷാര്‍ജ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്.

Also Read: KEAM 2026: കീം അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കേണ്ടത് കളറിലോ, ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ? അപേക്ഷകര്‍ അറിയേണ്ടത്

ഏപ്രില്‍ 17 മുതല്‍ 22 വരെ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത്. ഏപ്രില്‍ 18 മുതല്‍ 20 വരെ രാവിലെ 10 മുതല്‍ 11.30 വരെ ഫാര്‍മസി പരീക്ഷ നടത്തും. എഞ്ചിനീയറിങ് പരീക്ഷ എഴുതുന്നവര്‍ പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ലഭ്യമാണ്. അപേക്ഷയിലെ അപാതകള്‍ മൂലം ചില വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കിയിട്ടില്ല. ഇവര്‍ക്ക് ഏപ്രില്‍ 15 വരെ അപാകതകള്‍ തിരുത്തുന്നതിന് അവസരമുണ്ട്. പിഴവുകള്‍ പരിഹരിച്ചാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ