5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KEPCO Recruitment 2025: കെപ്‌കോയില്‍ ട്രെയിനി ഒഴിവുകൾ; 18,000 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

KEPCO Trainee Recruitment 2025: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 30 മുതൽ ഫെബ്രുവരി 13 വരെയാണ് അപേക്ഷ നൽകാൻ കഴിയുക.

KEPCO Recruitment 2025: കെപ്‌കോയില്‍ ട്രെയിനി ഒഴിവുകൾ; 18,000 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Representational ImageImage Credit source: Getty Images
nandha-das
Nandha Das | Published: 01 Feb 2025 16:08 PM

കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെപ്കോ) ട്രെയിനി തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ് അസ്സിസ്റ്റന്റ് ട്രെയിനി, കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മൂന്ന് ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 30 മുതൽ ഫെബ്രുവരി 13 വരെയാണ് അപേക്ഷ നൽകാൻ കഴിയുക.

അക്കൗണ്ട്സ് അസ്സിസ്റ്റന്റ് ട്രെയിനി

കെപ്‌കോയിലെ അക്കൗണ്ട്സ് അസ്സിസ്റ്റന്റ് ട്രെയിനി തസ്തികയിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപ വരെ ശമ്പളം ലഭിക്കും. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് എംകോം പൂർത്തിയാക്കി ടാലി ഇആർപിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ സിഎ ഇൻ്റർ വൺ ഗ്രൂപ്പോ അല്ലെങ്കിൽ രണ്ട് ഗ്രൂപ്പുകളോ ആർട്ടിക്കിൾ ഷിപ്പ് പരിശീലനത്തോട് കൂടി പൂർത്തിയായവർക്ക് അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ഫീസ് അടയ്‌ക്കേണ്ടതില്ല.

കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി

കെപ്‌കോയിലെ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. പ്രതിമാസം 15,000 രൂപ വരെയാണ് ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്സാണ്. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബികോം ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധം. ടാലി അക്കൗണ്ടിംഗ് സോഫ്ട്‍വെയറിൽ അറിവ് അഭികാമ്യം. അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ഫീസ് അടയ്‌ക്കേണ്ടതില്ല.

ALSO READ: സിഐഎസ്എഫിൽ 1124 കോൺസ്റ്റബിൾ ഒഴിവുകൾ; 69,100 വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകൾ പരിശോധിച്ച ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി അഭിമുഖം നടത്തും. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ വ്യക്തിഗത അഭിമുഖത്തിന് ഹാജരാകണം. തുടർന്ന്, ഡോക്യുമെന്റ് വെരിഫികേഷനും ഉദ്യോഗാർത്ഥികൾ ഹാജരാകണം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • കെപ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.kepco.co.in സന്ദർശിക്കാം.
  • ‘റിക്രൂട്മെന്റ്/ കരിയർ/ പരസ്യം’ എന്നതിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ ജോബ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
  • അറിയിപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ചു മനസിലാക്കുക.
  • തുടർന്ന് അറിയിപ്പിന് താഴെ നൽകിയിരിക്കുന്ന ‘അപേക്ഷ/ രജിസ്ട്രേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇനി ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം ആവശ്യപ്പെടുന്ന രേഖകൾ സ്കാൻ ചെയ്ത ശേഷം അപ്ലോഡ് ചെയ്യുക.
  • അപേക്ഷ ഒന്നുകൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.