UGC NET 2024: 2024 നെറ്റ് പരീക്ഷയുടെ താത്കാലിക ആൻസർ കീ പുറത്തിറക്കി; ചലഞ്ച് ചെയ്യാനുള്ള മാർഗങ്ങൾ ഇങ്ങനെ
UGC NET 2024 Provisional Answer Keys: യുജിസി നെറ്റ് 2024 പരീക്ഷയുടെ താത്കാലിക ആൻസർ കീ പുറത്തിറങ്ങി. നാഷണൽ ടെസ്റ്റിങ് ഏജൻസി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ആൻസർ കീ പുറത്തിറക്കിയത്. ഇത് എങ്ങനെ ചലഞ്ച് ചെയ്യാമെന്ന് പരിശോധിക്കാം.

യുജിസി നെറ്റ് 2024 നെറ്റ് പരീക്ഷയുടെ താത്കാലിക ആൻസർ കീ പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. കഴിഞ്ഞ മാസം നടന്ന നെറ്റ് പരീക്ഷയുടെ താത്കാലിക ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. പരീക്ഷ എഴുതിയവർക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in ൽ നിന്ന് താത്കാലിക ആൻസർ കീ ഡൗൺലോഡ് ചെയ്യാം.
ആൻസർ കീയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങളുള്ള പരീക്ഷാർത്ഥികൾക്ക് ഇത് ചലഞ്ച് ചെയ്യാനുള്ള അവസാന ദിവസം ഫെബ്രുവരി മൂന്നാണ്. ഇതും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ചെയ്യേണ്ടത്. ഓരോ ഒബ്ജക്ഷനും 200 രൂപ വീതമാണ് പരീക്ഷാർത്ഥികൾ നൽകേണ്ട ഫീസ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ പേയ്മെൻ്റ് തുടങ്ങി വിവിധ മാർഗങ്ങളിലൂടെ പണമടയ്ക്കാം. അവസാന തീയതിയ്ക്ക് ശേഷം സമർപ്പിക്കുന്ന ഒരു ചലഞ്ചും പരിഗണിക്കില്ല.
ആൻസർ കീ എങ്ങനെ ചലഞ്ച് ചെയ്യാം?




ആദ്യം നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദർശിക്കുക. ‘UGC NET 2024 answer keys’ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ഇത് ലോഗിൻ വിൻഡോയിലാണ് എത്തിക്കുക. ആപ്ലിക്കേഷൻ നമ്പർ, ജനനദിനം, സെക്യൂരിറ്റി പിൻ എന്നിവ സമർപ്പിച്ച് ലോഗിൻ ചെയ്യുക. നിങ്ങളുടെ ഉത്തരങ്ങൾ കാണാൻ ‘View Answer Sheet’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആൻസർ കീ കാണാനും ചലഞ്ച് ചെയ്യാനുമായി ‘challenge’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇവിടെ താത്കാലിക ആൻസർ കീ കാണാം. ഒപ്പം ചലഞ്ച് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
Also Read: UGC NET Result 2025: യുജിസി നെറ്റ് പരീക്ഷ ഫലം 2025; എപ്പോൾ, എവിടെ പരിശോധിക്കാം?
ഈ പേജിൽ ചോദ്യങ്ങളുടെ ഐഡി ക്രമത്തിൽ കാണാം. ഈ ഐഡി പരിഗണിച്ചാവണം ഉദ്യോഗാർത്ഥികൾ ഉത്തരവും ആൻസർ കീയും പരിശോധിക്കേണ്ടത്. ‘Correct options’ എന്ന കോളത്തിൽ കാണുന്നതാണ് അതാത് ചോദ്യങ്ങളുടെ ശരിയുത്തരം. നിങ്ങൾക്ക് ചലഞ്ച് ചെയ്യേണ്ട ഉത്തരങ്ങൾ അതാത് ഐഡിയ്ക്ക് നേരെയുള്ള ചെക്ക് ബോക്സ് ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കാം. ‘choose file’ എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നിങ്ങളുടെ വാദം ശരിവെക്കുന്ന രേഖകൾ സമർപ്പിക്കാം. ശേഷം സ്ക്രോൾ ചെയ്ത് ‘submit and review claims’ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾ ചലഞ്ച് ചെയ്ത എല്ലാ ഐഡികളും കാണാം. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ‘Modify your claims’ എന്ന ഓപ്ഷനിലും മാറ്റം വരുത്തേണ്ടെങ്കിൽ ‘final submit’ എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക. ശേഷം ‘pay now’ എന്ന ഓപ്ഷനിലൂടെ ഫീസടയ്ക്കാം.
യുജിസി നെറ്റ് 2024
2024 ജനുവരി 3 മുതൽ 27 വരെയാണ് ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ നടന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 85 വിഷയങ്ങളിൽ പരീക്ഷ നടന്നു. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെആർഎഫ്) യോഗ്യതയ്ക്കും ലെക്ചർഷിപ്പ്/അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യതയ്ക്കുമായാണ് ഈ പരീക്ഷ നടത്തിയത്.