Plus One Result 2026: എസ്എസ്എല്‍സി, പ്ലസ് ടു റിസള്‍ട്ടിന് കാലതാമസം; പ്ലസ് വണ്‍ ഫലപ്രഖ്യാപനവും വൈകുമോ?

Kerala Plus One Result 2026 Expected In June: പ്ലസ് വണ്‍ റിസള്‍ട്ടും നേരിയ തോതില്‍ വൈകാന്‍ സാധ്യത. മെയ് 25-നാണ് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത്. മെയ് 22-ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും. മെയ് എട്ടിന് പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

Plus One Result 2026: എസ്എസ്എല്‍സി, പ്ലസ് ടു റിസള്‍ട്ടിന് കാലതാമസം; പ്ലസ് വണ്‍ ഫലപ്രഖ്യാപനവും വൈകുമോ?

പ്രതീകാത്മക ചിത്രം

Published: 

18 Apr 2026 | 04:50 PM

എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനം മുന്‍നിശ്ചയിച്ച തീയതിയില്‍ നിന്നും നീട്ടിവച്ചതിനാല്‍, പ്ലസ് വണ്‍ റിസള്‍ട്ടും നേരിയ തോതില്‍ വൈകാന്‍ സാധ്യത. മെയ് 25-നാണ് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത്. മെയ് 22-ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മൂല്യനിര്‍ണയം ആരംഭിച്ചിട്ടുണ്ട്. എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും. മെയ് എട്ടിന് പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

തിരഞ്ഞെടുപ്പ്, ഗള്‍ഫിലെ പ്രത്യേക സാഹചര്യം തുടങ്ങിയ കാരണങ്ങളാണ് തീയതിയില്‍ മാറ്റം വരുത്താന്‍ കാരണം. എസ്എസ്എല്‍സി, പ്ലസ് ടു ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ പ്ലസ് വണ്‍ റിസള്‍ട്ട് പുറത്തുവിടൂ. സ്വഭാവികമായും ഈ കാലതാമസം പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തെയും ബാധിച്ചേക്കാം.

Also Read: CBSE Class 12 Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 2026 ഉടൻ: എവിടെ, എങ്ങനെ പരിശോധിക്കാം?

കഴിഞ്ഞ വര്‍ഷം മെയ് 22-നായിരുന്നു പ്ലസ് ടു ഫലം പുറത്തുവിട്ടത്. ജൂണ്‍ രണ്ടിനായിരുന്നു പ്ലസ് വണ്‍ ഫലപ്രഖ്യാപനം. ഈ ട്രെന്‍ഡ് പ്രകാരം ഇത്തവണയും ജൂണ്‍ ആദ്യ വാരം പ്ലസ് വണ്‍ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. അല്‍പം കാലതാമസമുണ്ടായാലും ജൂണ്‍ 15-നകം പ്ലസ് വണ്‍ റിസള്‍ട്ട് പ്രതീക്ഷിക്കാം.

അതേസമയം, ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടക്കും. അഞ്ചാം ക്ലാസ് മുതല്‍ പഠന പിന്തുണ പരിപാടി ഉണ്ടാകും. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ മെയ് രണ്ട് മുതല്‍ തുടങ്ങും. ഏപ്രില്‍ 16-നാണ് എസ്എസ്എല്‍സിയുടെ മൂല്യനിര്‍ണയം ആരംഭിച്ചത്. 72 ക്യാമ്പുകളിലായി മൂല്യനിര്‍ണയം നടക്കും. 12,000-ത്തോളം അധ്യാപകരും ജീവനക്കാരും മൂല്യനിര്‍ണയത്തില്‍ പങ്കാളികളാകും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ