AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aided School Teachers Appointment: എയ്ഡഡ് സ്കൂളുകളിൽ 56 വയസ്സിനുള്ളിലുള്ളവർക്ക് അധ്യാപകരാക്കാം: സർക്കാർ ഉത്തരവ് പുറത്തിറക്കി

Aided School Teachers Age Limit: ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതനാടിസ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല.

Aided School Teachers Appointment: എയ്ഡഡ് സ്കൂളുകളിൽ 56 വയസ്സിനുള്ളിലുള്ളവർക്ക് അധ്യാപകരാക്കാം: സർക്കാർ ഉത്തരവ് പുറത്തിറക്കി
Teacher
Sarika KP
Sarika KP | Published: 21 Jan 2025 | 07:31 PM

മലപ്പുറം: സംസ്ഥാനത്തെ എയ്ഡസ് സ്കൂളുകളിൽ 56 വയസ്സിനുള്ളിലുള്ളവർക്കും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരാകാം. പുതിയ നടപടിയുടെ ഉത്തരവ് സർക്കാർ പുറത്തിറക്കി. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അം​ഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതനാടിസ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല.

എന്നാൽ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽനിന്നു വിരമിച്ചതിനു ശേഷം എഴുപത് വയസ് ആയവർക്ക് വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകുന്നുണ്ട്. എന്നാൽ 43 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം ആറ് പേർക്ക് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർ മനുഷ്യാവകാശ കമ്മിഷനു സംഭവം ചൂണ്ടികാട്ടി പരാതി നൽകിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മിഷനെ അറിയിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കുകയായിരുന്നു.

Also Read: കൃഷി ഓഫീസറാകാം, പി.എസ്.സി വിളിക്കുന്നു; യോഗ്യതകള്‍ ഇത്ര മാത്രം

അതേസമയം ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാൻ അനുവദിക്കാവുന്നതാണെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.