Mother Teresa Scholarship 2026: നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 15000 രൂപ വരെ; മദർ തെരേസ സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം
How To Apply Mother Teresa Scholarship 2026: കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പായി ലഭിക്കുക.
2026ലേക്കുള്ള മദർ തെരേസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിൻ്റെ നഴ്‌സിങ് സ്‌കൂളുകളിൽ നഴ്‌സിങ് ഡിപ്ലോമ, സർക്കാർ/ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് മദർ തെരേസ സ്‌കോളർഷിപ്പ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പായി ലഭിക്കുക.
ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിൽ നഴ്‌സിംഗ് ഡിപ്ലോമ (ജനറൽ നേഴ്‌സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് യോഗ്യത. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്ന് തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്.
ALSO READ: തൃശൂര്‍ കോര്‍പറേഷനില്‍ അവസരം, ഡിഗ്രിയുണ്ടെങ്കില്‍ അപേക്ഷിക്കാം; 22,085 മുതല്‍ ശമ്പളം
അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്കോ അതിലധികം മാർക്കോ നേടി പാസായവരായിരിക്കണം. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എപിഎൽ വിഭാഗത്തെയും പരിഗണിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്.
ഒന്നാം വർഷം/രണ്ടാം വർഷം/മൂന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൽക്കും സ്‌കോളർഷിപ്പിനായി അപേക്ഷ നൽകാവുന്നതാണ്. ഒറ്റത്തവണ മാത്രമാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം മദർ തെരേസ സ്‌കോളർഷിപ്പ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ളവയിൽ 50 ശതമാനം സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.
നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി ഒമ്പത് വരെയാണ്. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.