AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala High Court Recruitment: ഡിപ്ലോമ, ബിരുദം യോഗ്യതയുണ്ടോ? കേരള ഹൈക്കോടതിയിൽ നിങ്ങൾക്കും ജോലി നേടാം

Kerala High Court Job Vacancy: ടെക്നിക്കൽ അസിസ്റ്റന്റ് 16, ഡാറ്റ എൻട്രി ഓപ്പറേറ്റർ 12 എന്നിങ്ങനെ 28 ഒഴിവുകളാണുള്ളത്. 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://highcourt.kerala.gov.in/ സന്ദർശിക്കാവുന്നതാണ്. 600 രൂപയാണ് അപേക്ഷാ ഫീസ്.

Kerala High Court Recruitment: ഡിപ്ലോമ, ബിരുദം യോഗ്യതയുണ്ടോ? കേരള ഹൈക്കോടതിയിൽ നിങ്ങൾക്കും ജോലി നേടാം
Kerala High CourtImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 01 Jan 2026 | 02:44 PM

കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലായി നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി ആകെ 28 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ ബിരുദം എന്നിവ ഉള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 27 വരെയാണ്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://hckrecruitment.keralacourts.in വഴി അപേക്ഷ സമർപ്പിക്കാം.

ടെക്നിക്കൽ അസിസ്റ്റന്റ് 16, ഡാറ്റ എൻട്രി ഓപ്പറേറ്റർ 12 എന്നിങ്ങനെ 28 ഒഴിവുകളാണുള്ളത്. 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. തിരഞ്ഞെടുക്കുന്നവർക്ക് 22,240 മുതൽ 30,000 രൂപ വരെയാണ് പ്രതിമാസം ശമ്പളം ലഭിക്കുക. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂവിനായി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് എഴുത്തുപരീക്ഷ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://highcourt.kerala.gov.in/ സന്ദർശിക്കാവുന്നതാണ്. 600 രൂപയാണ് അപേക്ഷാ ഫീസ്.

ALSO READ: ബാങ്ക് ഓഫ് ഇന്ത്യയിൽ വമ്പൻ ഒഴിവുകൾ; ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ ഔദ്യോ​ഗിക പോർട്ടലായ https://hckrecruitment.keralacourts.in വഴി ഓൺലൈനായി അപേക്ഷിക്കുക.

അപേക്ഷിക്കുന്നതിന് മുമ്പ് വെബ്‌സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ‘വൺ ടൈം രജിസ്ട്രേഷൻ’ പൂർത്തിയാക്കുക.

രജിസ്ട്രേഷന് ശേഷം, ‘ഡാഷ്‌ബോർഡിലെ’ ‘ഇപ്പോൾ അപേക്ഷിക്കുക’ എന്നതിൽ നിന്ന് ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കുക.

അപേക്ഷാ ഫീസ് ഓൺലൈനായോ ചലാൻ വഴിയോ (ഓഫ്‌ലൈൻ) അടയ്ക്കുക.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.