AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala High Court Recruitment: എട്ടാം ക്ലാസുകാർക്കും അവസരം; കേരളാ ഹൈക്കോടതിയിൽ ഒഴിവുകൾ

Kerala High Court Recruitment 2025: കേരള ഹൈക്കോടതിയുടെ നിയമന വിജ്ഞാപനവും അപേക്ഷാ ഫോമും highcourt.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 17ന് മുമ്പായി നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Kerala High Court Recruitment: എട്ടാം ക്ലാസുകാർക്കും അവസരം; കേരളാ ഹൈക്കോടതിയിൽ ഒഴിവുകൾ
Kerala High Court Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Dec 2025 10:14 AM

കേരളാ ഹൈക്കോടതി വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ (Kerala High Court Recruitment) നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 17ന് മുമ്പായി നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത്. എട്ടാം ക്ലാസ്, ഡിപ്ലോമ പാസായവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ടെലിഫോൺ ഓപ്പറേറ്റർ, ബൈൻഡർ, ഹെൽപ്പർ, ഡ്യൂപ്ലിക്കേറ്റർ ഓപ്പറേറ്റർ, അറ്റൻഡർ ഗ്രേഡ് II എന്നീ മേഖലകളിലാണ് ഒഴിവുകൾ. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 23,700 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും. ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിന് ഉദ്യോഗാർത്ഥികൾ highcourt.kerala.gov.in/ recruitment 2025 എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

കേരള ഹൈക്കോടതിയുടെ നിയമന വിജ്ഞാപനവും അപേക്ഷാ ഫോമും highcourt.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. 1984 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനുള്ള യോ​ഗ്യത.

Also Read: ബിടെക്കുക്കാര്‍ക്ക് 37,500 രൂപ ശമ്പളത്തില്‍ ജോലി; ജൂനിയര്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റാകാം

യോ​ഗ്യത അറിയാം

ടെലിഫോൺ ഓപ്പറേറ്റർ: ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം ആവശ്യമാണ്. സർക്കാർ അംഗീകൃത സ്ഥാപനം നൽകുന്ന ഇലക്ട്രോണിക്സിൽ ഡിപ്ലോമ. ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷനിസ്റ്റ് ആയി ആറ് മാസത്തെ പരിചയം എന്നിവയാണ് ചോദിക്കുന്നത്.

ബൈൻഡർ- എട്ടാം ക്ലാസ് പാസായിരിക്കണം. ബൈൻഡിങ്ങുമായി ബന്ധപ്പെട്ട കോഴ്സ് പഠിച്ചിരിക്കണം.

ഹെൽപ്പർ: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ഐടിഐ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ട്രേഡിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.

ഡ്യൂപ്ലിക്കേറ്റർ ഓപ്പറേറ്റർ: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.

അറ്റൻഡർ ഗ്രേഡ് II: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.