Kerala School Holiday: നാളെ ഒരു ജില്ലയില്‍ മുഴുവനും അവധി, മറ്റ് വിവിധ സ്ഥലങ്ങളില്‍ പ്രാദേശിക അവധി
Kerala School and College holiday updates latest: ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലും, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലും നാളെ അവധി. . ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ ഉച്ചയ്ക്ക് ശേഷം അവധി

Image for representation purpose only
തിരുവനന്തപുരം/പത്തനംതിട്ട/ആലപ്പുഴ: ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (സെപ്തംബര്‍ 9) ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. അങ്കണവാടി, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്ക് പ്രാദേശിക അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, സര്‍വകലാശാല പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധിയായിരിക്കും.
ആറന്മുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തില്‍ നാളെ (സെപ്തംബര്‍ 9) ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആക്ട് പ്രകാരമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയില്‍ ഘോഷയാത്ര സമാപിക്കും.
പുലിക്കളിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകിട്ട് നാലിന് സ്വരാജ് റൗണ്ടില്‍ പുലിക്കളി ആരംഭിക്കും.