Kerala School Holiday: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; കനത്ത മഴ തുടരും
Heavy Rain In Kerala: മഴ തുടര്‍ച്ചയായി ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധത്തിനുള്ള വിലക്ക് നീക്കം ചെയ്തിട്ടില്ല, തുടരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ തുടര്‍ച്ചയായി ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധത്തിനുള്ള വിലക്ക് നീക്കം ചെയ്തിട്ടില്ല, തുടരുന്നു.
കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് പ്രവചനം. 204.4 മില്ലിമീറ്റര്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴ എനത്തുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളതെന്ന് സംസ്ഥാന ദുരന്ത നിവാരണം അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു.




കൂടുതല്‍ മഴ ലഭിക്കുന്നത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും ഉണ്ടാകുന്നതിന് കാരണമാകും. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകും. മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ എന്നിവയ്‌ക്കെല്ലാം സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സ്‌കൂള്‍ അവധി
കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
Also Read: Kerala Rain Holiday: ഇനി അവധികളുടെ വരവാണ്, നാളെ ഈ ജില്ലകളില്‍ സ്‌കൂളില്‍ പോകേണ്ട
മഴ റെഡ് അലര്‍ട്ട്
ഓഗസ്റ്റ് 6 ബുധന്‍- കണ്ണൂര്‍, കാസര്‍ഗോഡ്
ഓറഞ്ച് അലര്‍ട്ട്
ഓഗസ്റ്റ് 6 ബുധന്‍- മലപ്പുറം, വയനാട്, കോഴിക്കോട്
യെല്ലോ അലര്‍ട്ട്
ഓഗസ്റ്റ് 6 ബുധന്‍- എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്