Kerala Local Holiday: ഏത് മൂഡ്, ഹോളിഡേ മൂഡ്! നാലു താലൂക്കുകളില്‍ പ്രാദേശിക അവധി; കളക്ടറുടെ പ്രഖ്യാപനം

Kerala Local Holiday Announced for Chakkulathukavu Pongala on November 24: കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ നവംബര്‍ 24ന് (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

Kerala Local Holiday: ഏത് മൂഡ്, ഹോളിഡേ മൂഡ്! നാലു താലൂക്കുകളില്‍ പ്രാദേശിക അവധി; കളക്ടറുടെ പ്രഖ്യാപനം

നവംബര്‍ 24-ന് കേരളത്തില്‍ പ്രാദേശിക അവധി

Published: 

16 Nov 2026 | 07:00 PM

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ നവംബര്‍ 24ന് (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകളെ അവധി ബാധിക്കില്ല. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രസന്നിധിയില്‍ കഴിഞ്ഞ ദിവസം കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. നെടുമ്പ്രം തച്ചാറയില്‍ ആശാലതയുടെ വസതിയില്‍ നിന്നാണ് സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമര്‍പ്പിച്ചത്.

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കവുങ്ങിന്‍ തടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ദേവിക്ക് ഒരു വര്‍ഷം ലഭിച്ച ഉടയാടകളടക്കം പൊതിഞ്ഞുകെട്ടി പരമ്പരാഗത രീതിയിലാണ് കാര്‍ത്തിക സ്തംഭം ഒരുക്കിയത്. പൊങ്കാല ദിവസം ദീപാരാധാനയ്ക്ക് ശേഷം ഈ സ്തംഭം അഗ്നിക്കിരയാക്കും. 20-ന് മന്ത്രി മോന്‍സ് ജോസഫ് ക്ഷേത്രനടയില്‍ നിലവറദീപം തെളിയിക്കും.

പൊങ്കാല 24-ന്‌

24-ന് പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഒമ്പതിനു വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും.

Also Read: GK Questions: യുപിഎസ്‌സി മുതൽ ബാങ്കിംഗ് വരെ; മത്സരപ്പരീക്ഷകളിൽ ചോദിച്ചേക്കാവുന്ന 5 ജികെ ചോദ്യങ്ങൾ

നടപ്പന്തലില്‍ പ്രത്യേകം ഒരുക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊങ്കാല ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷനാകും.

11-ന് അഞ്ഞൂറിലധികം വേദപണ്ഡിതന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ ഒരുക്കിയ പൊങ്കാല നേദിക്കും. മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും, ഉച്ചദീപാരാധനയും നടക്കും.

വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്‌രി എന്നിവര്‍ മുഖ്യസന്ദേശം നല്‍കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കും. പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നിപകരും.

English Summary

The District Collector has declared a local holiday on Tuesday, November 24, for the Chakkulathukavu Pongala festival. The holiday applies to Kuttanad, Chengannur, Mavelikara, and Ambalapuzha taluks. All government offices and educational institutions in these areas will remain closed. However, public examinations will proceed as scheduled without any changes.

Loading...
Unable to load recommendations.
Follow Us
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?