AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Holiday: ഡിസംബര്‍ ഒന്നിനും അവധി, തുടര്‍ച്ചയായി മൂന്ന് ദിവസം വീട്ടിലിരിക്കാം

Kerala Local Holiday Announcements: ഡിസംബര്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്കില്‍ മാത്രമാണ് അവധി. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആണ് അവധി പ്രഖ്യാപിച്ചത്

Kerala Holiday: ഡിസംബര്‍ ഒന്നിനും അവധി, തുടര്‍ച്ചയായി മൂന്ന് ദിവസം വീട്ടിലിരിക്കാം
School Class Room - Representational ImageImage Credit source: PTI
jayadevan-am
Jayadevan AM | Published: 28 Nov 2025 05:51 AM

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവം പ്രമാണിച്ച് ഡിസംബര്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്കില്‍ മാത്രമാണ് അവധി. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആണ് അവധി പ്രഖ്യാപിച്ചത്. ചാവക്കാട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കും.

നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍, കേന്ദ്ര-സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ എന്നിവയെ അവധി ബാധിക്കില്ല. ശനിയാഴ്ചകളിലെ അവധി (എല്ലായിടത്തുമില്ല) കൂടി കണക്കിലെടുക്കുമ്പോള്‍ ചാവക്കാട് താലൂക്ക് പരിധിയില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ അവധി ലഭിക്കും.

പ്രാദേശിക അവധി

അതേസമയം, കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി. എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Also Read: Kochi School Holiday: കുട്ടികളേ സന്തോഷവാർത്ത… ഈ ജില്ലയിൽ പ്രാദേശിക അവധി; എല്ലാ സ്കൂളുകൾക്കും ബാധകം

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവം 25നാണ് തുടങ്ങിയത്. 16 വേദികളിലെ 301 ഇനങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 14 ഉപജില്ലകളിൽ നിന്നായി എണ്ണായിരത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്നു. എറണാകുളം ജില്ലാ കളക്ടര്‍ ജി പ്രിയങ്കയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. സുബിന്‍ പോള്‍ പതാക ഉയര്‍ത്തി. നാളെ വൈകുന്നേരം 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടി വിമലാദിത്യ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആൽബർട്ട്സ് എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്എസ്, ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തെരേസാസ് എച്ച്എസ്എസ് എന്നിവയാണ് പ്രധാന വേദികള്‍. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് കലാമേള നടത്തുന്നത്.