Onam Exam 2025: ഓണപ്പരീക്ഷ ഇന്ന് മുതല്‍, 30% മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കും? മാറ്റങ്ങള്‍ അറിയാം

Kerala Onam Exam 2025 Complete Changes: അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ എഴുത്തുപരീക്ഷകളിലെ മിനിമം മാര്‍ക്ക് സമ്പ്രദായം ഇന്ന് ആരംഭിക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും. ഇത് പ്രകാരം ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടണം

Onam Exam 2025: ഓണപ്പരീക്ഷ ഇന്ന് മുതല്‍, 30% മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കും? മാറ്റങ്ങള്‍ അറിയാം

പ്രതീകാത്മക ചിത്രം

Published: 

18 Aug 2025 06:38 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് (ഓഗസ്ത് 18) ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ തീരും. പ്ലസ്ടു പരീക്ഷ അവസാനിക്കുന്നത് 27നായിരിക്കും. എന്തെങ്കിലും കാരണത്താല്‍ പരീക്ഷാ സമയത്ത് അവധി വന്നാല്‍, ആ പരീക്ഷ 29ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് തൃശൂരില്‍ അവധിയാണ്. അതുകൊണ്ട് തന്നെ തൃശൂര്‍ ജില്ലയിലെ ഓണപ്പരീക്ഷകളും മാറ്റി. മാറ്റിവച്ച പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളില്‍ പരീക്ഷയ്ക്ക് മാറ്റമില്ല.

മിനിമം മാര്‍ക്ക് സമ്പ്രദായം

അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ എഴുത്തുപരീക്ഷകളിലെ മിനിമം മാര്‍ക്ക് സമ്പ്രദായം ഇന്ന് ആരംഭിക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും. ഇത് പ്രകാരം ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടണം. ഇതില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ പരിപാടികള്‍ സംഘടിപ്പിക്കും. സെപ്തംബറില്‍ രണ്ടാഴ്ചയാകും പ്രത്യേക പഠനപിന്തുണ പരിപാടി നടത്തുന്നത്.

സ്‌കൂള്‍ പിടിഎ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാകും പഠന പിന്തുണ പരിപാടി സംഘടിപ്പിക്കുന്നത്. എഇഒ അടക്കമുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇത് നിരീക്ഷിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്തിലും മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പിലാക്കും. ഓണാവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന് ഏഴ് ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം.

Also Read: Onam Exam 2025: മഴ അവധി ഓണപ്പരീക്ഷയെ ബാധിക്കുമോ? ഇന്ന് എക്‌സാം മാറ്റിവച്ചത് ഈ ജില്ലയില്‍

മാറ്റങ്ങള്‍

ഒന്ന്, രണ്ട് ക്ലാസുകളിലൊഴികെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മണിക്കൂറാണ് പരീക്ഷ. എന്നാല്‍ ഒന്ന്, രണ്ട് ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ എഴുതി തീരുമ്പോള്‍ മാത്രമേ പരീക്ഷ അവസാനിപ്പിക്കൂ. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങിയ പാക്കറ്റ് പൊട്ടിക്കാവൂ എന്നതാണ് പ്രധാന നിര്‍ദ്ദേശം. ചോദ്യക്കടലാസ് കൈകാര്യം ചെയ്യാന്‍ ഓരോ ജില്ലയിലും മൂന്നംഗ പരീക്ഷാസെല്‍ ഉണ്ടാകും. വിതരണ മേല്‍നോട്ടം, ബിആര്‍സി തല ഏകോപനം തുടങ്ങിയവ ജില്ലാ ഓഫീസുകള്‍ നിര്‍വഹിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും