AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2025: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ, പ്രവേശനം ജൂലൈ 8 വരെ

Kerala Plus One Supplementary Allotment 2025: കാൻഡിഡേറ്റ് ലോഗിനിൽ കയറി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂലൈ 4 മുതൽ ജൂലൈ 8 വരെ പ്രവേശനം നേടാൻ അവസരം ലഭിക്കും.

Kerala Plus One Admission 2025: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ, പ്രവേശനം ജൂലൈ 8 വരെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nandha Das
Nandha Das | Updated On: 03 Jul 2025 | 07:55 AM

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ (ജൂലൈ 4) പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിൽ കയറി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂലൈ 4 മുതൽ ജൂലൈ 8 വരെ പ്രവേശനം നേടാൻ അവസരം ലഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചവർ നിർബന്ധമായും ഫലം പരിശോധിച്ച് അഡ്മിഷൻ എടുക്കണം. ഇനി താത്കാലിക പ്രവേശനമില്ല, സ്ഥിര പ്രവേശനം മാത്രമേ ഉള്ളൂ.

സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ സ്‌കൂളിൽ ഹാജരാക്കണം.

ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകൾ വിദ്യാർത്ഥികൾക്ക് ജൂലൈ 9 മുതൽ 11 വരെ സമർപ്പിക്കാവുന്നതാണ്. തുടർന്ന് ജൂലൈ 16ന് ഫലം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 57,920 സീറ്റാണ് ഏകജാലകം വഴിയുള്ള പൊതുമെറിറ്റിൽ സപ്ലിമെന്ററി അലോട്‌മെന്റിനായുള്ളത്. ഇതിൽ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചത് ആകെ 53,789 പേരാണ്. ഇതിൽ 48,223 പേരും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തതിനെ തുടർന്ന് പുതിയ ഓപ്‌ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കിയവരാണ്. 5,566 പുതിയ അപേക്ഷകൾ മാത്രമാണ് ലഭിച്ചത്.

ALSO READ: കൗണ്ട്ഡൗൺ തുടങ്ങി, സിയുഇടി യുജി ഫലപ്രഖ്യാപനം ഈ തീയതിയിൽ

ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയത് 3,48,335 വിദ്യാർത്ഥികളാണ്. ഇതിൽ 2,68,696 പേരും ഏകജാലകം വഴിയുള്ള പൊതു മെറിറ്റിലും പ്രവേശനം ലഭിച്ചവരാണ്. കൂടാതെ സ്പോർട്സ് ക്വാട്ടയിൽ 4,838 പേരും, മാനേജ്‌മെന്റ് ക്വാട്ടയിൽ 34,902 പേരും, കമ്മ്യൂണിറ്റി ക്വാട്ടയിൽ 20,997 പേരും, അൺഎയ്ഡഡ് സ്‌കൂളിൽ 17,792 പേരും, മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 1,111 പേരും പ്രവേശനം നേടി. സംസ്ഥാനത്ത് ആകെ എല്ലാ വിഭാഗങ്ങളിലുമായി 4,42,195 സീറ്റുകളാണ് ഉള്ളത്. ഈ ഘട്ടത്തിൽ 93,860 സീറ്റുകൾ മിച്ചമാണ്.

Follow Us