AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CUET UG Result 2025 : കൗണ്ട്ഡൗണ്‍ തുടങ്ങി, സിയുഇടി യുജി ഫലപ്രഖ്യാപനം ഈ തീയതിയില്‍

CUET UG Result 2025 Date Revealed: 2024ല്‍ ജൂലൈ അവസാന വാരത്തിലായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഈ കാലതാമസം പ്രവേശന നടപടികളെ ബാധിക്കുന്നതായി അന്നേ ആക്ഷേപമുണ്ടായിരുന്നു. ഇത്തവണ ജൂലൈ ആദ്യ വാരം ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു

CUET UG Result 2025 : കൗണ്ട്ഡൗണ്‍ തുടങ്ങി, സിയുഇടി യുജി ഫലപ്രഖ്യാപനം ഈ തീയതിയില്‍
പ്രതീകാത്മക ചിത്രം Image Credit source: Paul Harizan/Getty Images Creative
Jayadevan AM
Jayadevan AM | Published: 02 Jul 2025 | 09:27 PM

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (സിയുഇടി യുജി) ഫലപ്രഖ്യാപനം ജൂലൈ നാലിന്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നലെ പുറത്തുവിട്ട അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാകും ഫലപ്രഖ്യാപനം. 13.54 ലക്ഷം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. cuet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാനാകും. മെയ് 13 നും ജൂൺ 4 നും ഇടയിലാണ് പരീക്ഷ നടന്നത്. തുടര്‍ന്ന് ഒരു മാസത്തോളമായിട്ടും ഫലപ്രഖ്യാപനം നടത്താത്തതില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു. പരീക്ഷ കഴിഞ്ഞ് കൃത്യം ഒരു മാസത്തിന് ശേഷമാണ് ഫലമെത്തുന്നത്.

2024ല്‍ ജൂലൈ അവസാന വാരത്തിലായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഈ കാലതാമസം പ്രവേശന നടപടികളെ ബാധിക്കുന്നതായി അന്നേ ആക്ഷേപമുണ്ടായിരുന്നു. ഇത്തവണ ജൂലൈ ആദ്യ വാരം ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കല്‍പിത സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയാണിത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയും ആയിരുന്നു പരീക്ഷ.

Read Also: CUET UG Result 2025: കീം പോലെ വിദ്യാര്‍ത്ഥികളെ ചുറ്റിച്ച പരീക്ഷ; സിയുഇടി യുജി ഫലം ഇനി എന്ന്‌?

പരീക്ഷയുടെ താല്‍ക്കാലിക ഉത്തര സൂചിക നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ വിമര്‍ശനം. സമൂഹമാധ്യമങ്ങളിലൂടെയടക്കം നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചത്.

ഫലം എങ്ങനെ പരിശോധിക്കാം?

  • cuet.nta.nic.in എന്ന വെബ്‌സൈറ്റ് പരിശോധിക്കുക
  • സിയുഇടി യുജി 2025 റിസള്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക