Kerala Plus One Admission 2025: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് മുതൽ; അറിയേണ്ടതെല്ലാം

Kerala Plus One Supplementary Allotment Admission 2025: അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. തുടര്‍ അലോട്ട്‌മെന്റുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ജൂലൈ ഒമ്പതിന് പുറത്തുവിടും.

Kerala Plus One Admission 2025: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് മുതൽ; അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

04 Jul 2025 | 09:38 AM

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് (ജൂലൈ 4) തുടങ്ങും. ഇന്നലെയാണ് ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ 10 മണി മുതൽ ജൂലൈ 8ന് വൈകീട്ട് നാല് മണി വരെ പ്രവേശനം നേടാം. ആവശ്യമായ രേഖകളുടെ അസൽ സഹിതം രക്ഷാകർത്താവിനൊപ്പമാണ് വിദ്യാർത്ഥി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനത്തിന് എത്തേണ്ടത്. അഡ്മിഷന് ആവശ്യമായ അലോട്ട്മെന്റ് ലെറ്റർ സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് നൽകുന്നതാണ്.

https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴി വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. തുടര്‍ അലോട്ട്‌മെന്റുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ജൂലൈ ഒമ്പതിന് പുറത്തുവിടും.

സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അഡ്മിഷൻ ലഭിച്ച സ്‌കൂളിൽ ഹാജരാക്കണം.

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം പൂർത്തിയാക്കി ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകൾ ജൂലൈ 9 മുതൽ സമർപ്പിക്കാവുന്നതാണ്. തുടർന്ന് ജൂലൈ 16ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഏകജാലക സംവിധാനത്തിലെ മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും, അപേക്ഷിക്കാൻ സാധിക്കാത്തവർക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാൻ അവസരം നൽകിയത്. ജൂൺ 30ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു സമയം അനുവദിച്ചത്.

Follow Us
Related Stories
NEET UG 2026 Re-Exam: ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്വാഗതം ചെയ്ത് എന്‍ടിഎ
Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം