AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Plus One Trail Allotment 2025: പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

ആപ്ലിക്കേഷൻ ഫൈനൽ കൺഫർമേഷൻ നൽകാത്ത വിദ്യാർഥികൾ എഡിറ്റ് ആപ്ലിക്കേഷൻ ക്ലിക്ക് ചെയ്ത് അത് ഫൈനൽ കൺഫർമേഷനായി നൽകണം.

Plus One Trail Allotment 2025: പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു
Plus One Trail Allotment Getty ImagesImage Credit source: TV9 Network
arun-nair
Arun Nair | Updated On: 24 May 2025 08:47 AM

പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ട്രയൽ അലോട്ട് മെൻ്റ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ പോർട്ടലായ എച്ച്എസ്എസ് റിപ്പോർട്ടറാണ് പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ഒന്നാമത്തെ അലോട്ട്മെൻ്റിന് ശേഷം മാത്രമായിരിക്കും പ്ലസ് വൺ അഡ്മിഷൻ അടക്കമുള്ളവ പൂർത്തിയാക്കാൻ സാധിക്കുക. തിരുത്തലുകൾ, മാറ്റങ്ങൾ വേണ്ടവർ അത് പൂർത്തിയാക്കി മെയ് 28-ന് വൈകീട്ട് അഞ്ചിനുള്ളിൽ സ്ഥീരീകരണം നൽകണം. ഫൈനൽ കൺഫർമേഷൻ നൽകിയില്ലെങ്കിൽ അവരുടെ അപേക്ഷ ഫസ്റ്റ് അലോട്ട്മെൻ്റിൽ പരിഗണിക്കില്ലെന്നത് വിദ്യാർഥികൾ അറിഞ്ഞിരിക്കണം. ആപ്ലിക്കേഷൻ ഫൈനൽ കൺഫർമേഷൻ നൽകാത്ത വിദ്യാർഥികൾ എഡിറ്റ് ആപ്ലിക്കേഷൻ ക്ലിക്ക് ചെയ്ത് അത് ഫൈനൽ കൺഫർമേഷനായി നൽകണം.

എങ്ങനെ പരിശോധിക്കാം?

1. hscap.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
2. Candidate Login-SWS എന്ന ഓപ്ഷനിൽ ലോഗിന്‍ ചെയ്യുക
3. കാൻഡിഡേറ്റ് ലോഗിനിൽ ട്രയൽ അലോട്ട്മെൻ്റ് നോക്കാം, പരിശോധിക്കേണ്ടത് ട്രയൽ റിസൾട്ട്സ് എന്ന ലിങ്കാണ്
4. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് Candidate Login-MRS എന്ന ഓപ്ഷന്‍ വേണം തിരഞ്ഞെടുക്കാൻ

പേടിക്കേണ്ട അധിക സീറ്റുകൾ

പുതിയ അധ്യായന വർഷത്തിൽ പ്ലസ് വണ്ണിന് 64,040 സീറ്റുകൾ അധികമായി ലഭ്യമാകും എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ജാനം. നിലവിലുള്ള ബാച്ചുകൾ തുടരുന്നതിനൊപ്പം 17,290 അധിക സീറ്റുകൾ കൂടി ഉണ്ടാകും, ഇതോടെ ആകെ ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം 4,41,887 ആയി ഉയരും. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ നിരവധി വിദ്യാർത്ഥികൾക്ക് സീറ്റുകളുടെ എണ്ണം പരിമിതമായതിനാൽ പ്ലസ് വണ്ണിന് പ്രവേശനം നേടാൻ കഴിയാത്തത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു.

ഒപ്പം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 33,030 സീറ്റുകൾ ഉണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. പ്ലസ് വൺ ക്ലാസുകൾ ജൂൺ 18-ന് ആരംഭിച്ച് ബാക്കിയുള്ള സീറ്റുകള് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ നികത്തിയ ശേഷം ജൂലൈ 23-ന് പ്രവേശനം പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നു.