AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala DHSE Plus Two Result 2025: പ്ലസ് ടു ഫലം; ഇത്തവണ ഫുൾ എ പ്ലസുകാരുടെ എണ്ണം കൂടും? മുന്‍വര്‍ഷങ്ങളിലെ കണക്ക് ഇങ്ങനെ

Kerala Plus Two Full A Plus Over the Years: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ് ഉണ്ട്. ഇത് പ്ലസ് ടു ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികളിലും ആശങ്ക ഉയർത്തുകയാണ്.

Kerala DHSE Plus Two Result 2025: പ്ലസ് ടു ഫലം; ഇത്തവണ ഫുൾ എ പ്ലസുകാരുടെ എണ്ണം കൂടും? മുന്‍വര്‍ഷങ്ങളിലെ കണക്ക് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 15 May 2025 18:24 PM

പ്ലസ് ടു പരീക്ഷാ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. ഈ അധ്യയന വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 21ന് പുറത്തുവിടും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ 4,44,707 വിദ്യാർത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. നിലവിൽ ടാബുലേഷൻ ജോലികളുടെ അന്തിമഘട്ടത്തിലാണ്.

പത്താം ക്ലാസ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇത്തവണ വിജയ ശതമാനവും എ പ്ലസും കുറയുമോയെന്ന ആശങ്കയിലാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾ. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ് ഉണ്ട്. ഇത് പ്ലസ് ടു ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികളിലും ആശങ്ക ഉയർത്തുകയാണ്. അതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഫുൾ എ പ്ലസ് കണക്ക് എങ്ങനെയായിരുന്നുവെന്ന്‌ പരിശോധിക്കാം.

കഴിഞ്ഞ വർഷം 39,242 വിദ്യാർത്ഥികളാണ് പ്ലസ് ടുവിൽ ഫുൾ എ പ്ലസ് നേടിയത്. 2023ൽ 33,915 ഫുൾ എ പ്ലസുകളാണ് ഉണ്ടായിരുന്നത്. 2022ൽ ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം 28,450 ആണ്. 2021 റെക്കോർഡ് നേട്ടം തന്നെയായിരുന്നു വിദ്യാർഥികൾ സ്വന്തമാക്കിയത്. ആ വർഷം ഫുൾ എ പ്ലസ് നേടിയത് 48,383 വിദ്യാർത്ഥികളാണ്. കൂടാതെ, 2020ൽ 18,510 പേരും 2019ൽ 14,244 പേരും, 2018ൽ 14,375 പേരും, 2017ൽ 11,829 പേരും ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചത്.

ALSO READ: പ്ലസ്ടു റിസൽട്ടിനായുള്ള കാത്തിരിപ്പ്; വിജയശതമാനം എത്രയാകും? മുൻവർഷങ്ങളിൽ സംഭവിച്ചത്‌

കഴിഞ്ഞ വർഷങ്ങളിലെ കണക്ക് പരിശോധിച്ചാൽ, 2022 മുതൽ ഓരോ വർഷവും ഫുൾ എ പ്ലസുകാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തവണയും ഈ ട്രെൻഡ് പ്രതീക്ഷിക്കാം. എങ്കിലും, വിദ്യാഭ്യാസ നിലവാരം ഉയർത്തുക ലക്ഷ്യമിട്ട് സർക്കാർ അഞ്ച്, എട്ട് ക്ലാസുകളിൽ ഓൾ പാസ് സമ്പ്രദായം എടുത്തുകളഞ്ഞത് മുതൽ പല നയങ്ങളും ഈ വർഷം കൊണ്ടുവന്നിരുന്നു. അതെല്ലാം കണക്കിലെടുക്കുമ്പോൾ പ്ലസ് ടു മൂല്യനിർണയവും കാര്യക്ഷമമായി നടത്താനായിരിക്കും തീരുമാനം. അതിനാൽ, ഫുൾ എ പ്ലസുകാരുടെ എണ്ണം ഇത്തവണ കുറയാനും സാധ്യത ഉണ്ട്.