CBSE 10th Class Results 2025: സിബിഎസ്ഇ പത്താം ക്ലാസ് റിസല്‍ട്ട് പുറത്ത്; 93.66% വിജയം; പരിശോധിക്കേണ്ടത് ഇങ്ങനെ
CBSE 10th Class Results 2025 out: 2,371,939 വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതി. 2,221,636 പേർ വിജയിച്ചു. 2024 നെ അപേക്ഷിച്ച് വിജയശതമാനത്തില്‍ ഇത്തവണ 0.06% വര്‍ധനവുണ്ടായി. 1.99 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ സ്കോർ നേടി
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത്. 93.66 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 2,371,939 വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതി. 2,221,636 പേർ വിജയിച്ചു. 2024 നെ അപേക്ഷിച്ച് വിജയശതമാനത്തില്‍ ഇത്തവണ 0.06% വര്‍ധനവുണ്ടായി. 1.99 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ സ്കോർ നേടി. 45,000 ൽ അധികം വിദ്യാർത്ഥികൾ 95 ശതമാനത്തിൽ കൂടുതൽ മാര്‍ക്ക് നേടി.
ഫലം പരിശോധിക്കാന്‍
- cbseresults.nic.in
- cbse.gov.in
- results.cbse.nic.in
- digilocker.gov.in
- https://umangresults.digilocker.gov.in/Cbse202510thnzvkaajguitwiqpqaw.html
- https://results.nic.in/
99.79 ശതമാനം വിജയത്തോടെ തിരുവനന്തപുരം, വിജയവാഡ മേഖലകള്‍ മുന്നിലെത്തി. ബെംഗളൂരു (98.90), ചെന്നൈ (98.71), പൂനെ (96.54), അജ്മീര്‍ (95.44) തുടങ്ങിയവയ മേഖലകളും മികച്ച വിജയശതമാനം നേടി. 84.14 ശതമാനം വിജയവുമായി ഗുവാഹത്തിയാണ് ഏറ്റവും പിന്നില്‍.




പരീക്ഷ എഴുതിയവരില്‍ 95 ശതമാനം പെണ്‍കുട്ടികളും, 92.63 ശതമാനം ആണ്‍കുട്ടികളും ജയിച്ചു. 94 ശതമാനം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ 2.37 ശതമാനം മികച്ച പ്രകടനം കാഴ്ചവച്ചെന്ന് സിബിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
https://cbseservices.digilocker.gov.in/activatecbse എന്ന ലിങ്കിലൂടെ ഡിജിലോക്കര്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകള്‍ ലഭിക്കും. സിബിഎസ്ഇ 12-ാം ക്ലാസ് റിസല്‍ട്ടും ഇന്ന് പുറത്തുവിട്ടിരുന്നു. 88.39 ശതമാനം പേര്‍ പന്ത്രണ്ടാം ക്ലാസില്‍ വിജയിച്ചു.