Kerala Plus Two SAY/Improvement Results: പ്ലസ്ടു സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷാഫലം നാളെ…; എവിടെ എപ്പോൾ പരിശോധിക്കാം

Kerala Plus Two SAY Improvement Results 2026: മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാഫലം വൈകുന്നതുമൂലം നിരവധി വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. പരീക്ഷ നടന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു.

Kerala Plus Two SAY/Improvement Results: പ്ലസ്ടു സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷാഫലം നാളെ...; എവിടെ എപ്പോൾ പരിശോധിക്കാം

പ്രതീകാത്മക ചിത്രം

Published: 

24 Jul 2026 | 06:21 PM

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കൊടുവിൽ ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിൻ്റെ തീയതി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം ശനിയാഴ്ച (ജൂലൈ 25- നാളെ) പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ശംസുദ്ദീൻ അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ 10 മണിയോടെ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.

മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാഫലം വൈകുന്നതുമൂലം നിരവധി വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. പരീക്ഷ നടന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു.

ALSO READ: 12 ലക്ഷം രൂപ വരെ ശമ്പളം! ഇഗ്നോ പ്ലേസ്‌മെന്റ് ഡ്രൈവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

മിക്ക കോളേജുകളിലും ഡിഗ്രി ക്ലാസുകൾ അടക്കം ആരംഭിച്ചിട്ടും ഫലം വരാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്നു. എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള അപേക്ഷാസമയവുമായി ബന്ധപ്പെട്ടും വലിയ ആശങ്കകളാണ് ഉയർന്നിരുന്നത്. ഫലം വൈകുന്നത് വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന ആരോപണവും ശക്തമായിരുന്നു. ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നത്.

സെൻസസ് ഡ്യൂട്ടി മൂലം പേപ്പർ മൂല്യനിർണ്ണയത്തിന് ആവശ്യത്തിന് അധ്യാപകരെ ലഭ്യമാകാത്ത സാഹചര്യം, ഗൾഫ് മേഖലയിലുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് അവിടുത്തെ പരീക്ഷകൾ വൈകിയത്, ഫലപ്രഖ്യാപനത്തിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക തടസം തുടങ്ങിയ വിവിധ കാരണങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതിന് കാരണമായി പറഞ്ഞിരുന്നത്. ഡിഗ്രി പ്രവേശനം നടന്നു കൊണ്ടിരിക്കെ ഫലം നാളെ പുറത്തുവരുമെന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.

ഫലം പ്രഖ്യാപിച്ചാലുടൻ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാവുന്നതാണ്. www.hssreporter.com, dhsekerala.gov.in എന്നീ വെബ്സൈറ്റിൽ നാളെ ഫലം വരുന്നതാണ്. ഫലപ്രഖ്യാപന സമയത്ത് വെബ്‌സൈറ്റുകളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പേജ് ലോഡാവാൻ അല്പം സമയമെടുത്തേക്കാം. അതിനാൽ പരിഭ്രാന്തരാകാതെ കുറച്ചുസമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക. സോഷ്യൽ മീഡിയകളിലും മറ്റും പ്രചരിക്കുന്ന അനാവശ്യ ലിങ്കുകളിലോ മറ്റോ ഫലം പരിശോധിക്കാതെ ഔദ്യോ​ഗിക വെബ്സൈറ്റുകളെ തന്നെ ആശ്രയിക്കുക.

എങ്ങനെ ഫലം പരിശോധിക്കാം?

  • ആദ്യം തന്നെ ഏതെങ്കിലും ഒരു ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘DHSE Plus Two SAY / IMPROVEMENT RESULT 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും കൃത്യമായി നൽകുക.
  • തുടർന്ന് അതിൽ നൽകിയ ‘Submit’ ബട്ടൺ അമർത്തുന്നതോടെ നിങ്ങളുടെ പരീക്ഷാഫലം സ്ക്രീനിൽ തെളിയും.
  • ഭാവി ആവശ്യങ്ങൾക്കായി ഫലത്തിന്റെ പ്രിന്റൗട്ടോ സ്‌ക്രീൻഷോട്ടൊ സേവ് ചെയ്തു വെക്കുക.

English Summary:

Kerala Plus Two SAY Result 2026 Out Tomorrow July 25, How to Check DHSE Improvement Results Online. Here Is the complete Guidelines For Check out your result via official website.

Follow Us
Related Stories
ആഴ്ചയിൽ എത്ര ദിവസം മുടിയിൽ എണ്ണ തേയ്ക്കണം?
റോസാ പൂവ് കുല കുലയായി പൂക്കണോ? അടുക്കളയിലെ ഇതൊന്ന് മതി
ശരീരഭാരം കുറയ്ക്കാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയോ? ഗുണങ്ങളേറെ
വീട്ടുമുറ്റത്ത് തുളസി തനിയെ മുളച്ചോ? ഭാഗ്യം വരാന്‍ പോകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി