AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IGNOU Placement Drive: 12 ലക്ഷം രൂപ വരെ ശമ്പളം! ഇഗ്നോ പ്ലേസ്‌മെന്റ് ഡ്രൈവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

IGNOU Placement Drive 2026: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്ചെയിൻ, സ്കിൽ അധിഷ്ഠിത നിയമനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമുഖ സ്റ്റാർട്ടപ്പായ 'പ്രൂഫ് ഓഫ് സ്കിൽ'യുമായി സഹകരിച്ചാണ് ‌പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കുന്നത്. റിമോട്ട് സ്റ്റാർട്ടപ്പ് അവസരങ്ങൾക്ക് പുറമേ, ഏവിയേഷൻ (വ്യോമയാന) മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവും ഇതിനൊപ്പം ഇഗ്നോ സംഘടിപ്പിക്കുന്നുണ്ട്. പ്രതിവർഷം 12 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരമാണ് നിങ്ങൾക്ക് മുന്നിലെത്തുന്നത്.

IGNOU Placement Drive: 12 ലക്ഷം രൂപ വരെ ശമ്പളം! ഇഗ്നോ പ്ലേസ്‌മെന്റ് ഡ്രൈവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 24 Jul 2026 | 04:24 PM

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി പുതിയ കാമ്പസ് പ്ലേസ്‌മെന്റ് സെൽ (CPC) പ്രഖ്യാപിച്ചു. രണ്ട് മികച്ച പ്ലേസ്‌മെന്റ് ഡ്രൈവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏവിയേഷൻ മേഖലയിലും ഉയർന്ന വളർച്ചയുള്ള സ്റ്റാർട്ടപ്പ് രംഗത്തും കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്ചെയിൻ, സ്കിൽ അധിഷ്ഠിത നിയമനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമുഖ സ്റ്റാർട്ടപ്പായ ‘പ്രൂഫ് ഓഫ് സ്കിൽ’യുമായി സഹകരിച്ചാണ് ‌പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കുന്നത്. റിമോട്ട് സ്റ്റാർട്ടപ്പ് അവസരങ്ങൾക്ക് പുറമേ, ഏവിയേഷൻ (വ്യോമയാന) മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവും ഇതിനൊപ്പം ഇഗ്നോ സംഘടിപ്പിക്കുന്നുണ്ട്. പ്രതിവർഷം 12 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരമാണ് നിങ്ങൾക്ക് മുന്നിലെത്തുന്നത്.

ALSO READ: ഇതുവരെ അപേക്ഷിച്ചില്ലേ? ഐബിപിഎസ് പിഒ, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള സമയപരിധി അവസാനിക്കുന്നു

വിജ്ഞാപനമനുസരിച്ച്, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ 3 ഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാകും കടന്നുപോകുന്നത്. പ്രാരംഭ വിലയിരുത്തലിനായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അഭിമുഖം. നിങ്ങളുടെ പ്രായോഗിക കഴിവുകളും വൈദഗ്ധ്യവും പരിശോധിക്കുന്നതിനുള്ള പ്രാക്ടിക്കൽ ടാസ്ക്. കമ്പനി സ്ഥാപകനുമായോ അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റ് ഹെഡുമായോ നേരിട്ടുള്ള ഫൈനൽ ഇൻ്റർവ്യൂ എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങൾ. അഭിമുഖങ്ങൾ ഗൂഗിൾ മീറ്റ് അല്ലെങ്കിൽ സൂം വഴി ഓൺലൈനായി നടത്തും. ജൂലൈ 27 മുതൽ ജൂലൈ 31 വരെ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

കമ്പനി 7 വ്യത്യസ്ത തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്:

UI/UX ഡിസൈനർ (UI/UX Designer)

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്

മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്

കോപ്പിറൈറ്റർ

കസ്റ്റമർ സക്‌സസ് എക്‌സിക്യൂട്ടീവ്

ഡാറ്റ അനലിസ്റ്റ്

HR എക്‌സിക്യൂട്ടീവ്

ഏത് സ്ട്രീമിൽ നിന്നുമുള്ള ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, MBA ഉദ്യോഗാർത്ഥികൾ, BCA/MCA ബിരുദധാരികൾ എന്നിവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ആശയവിനിമയ കഴിവുകൾ, മൾട്ടി ടാസ്‌കിംഗ് കഴിവ്, ടൈം മാനേജ്‌മെന്റ് സ്കിൽ, സ്റ്റാർട്ടപ്പ് സംരംഭവുമായി അതിവേ​ഗം പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ ഉണ്ടായിരിക്കണം.

ജൂലൈ 28 ന് ഏവിയേഷൻ പ്ലേസ്‌മെന്റ് ഡ്രൈവ്

ഏവിയേഷൻ, എയർപോർട്ട് പ്രവർത്തനങ്ങൾ എന്നിവയിലെ കരിയറുകൾക്ക് വേണ്ടി ബേർഡ് ഫ്ലൈറ്റ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ക്യാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവ് ഇഗ്നോ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജൂലൈ 28 ന് (ചൊവ്വാഴ്ച) രാവിലെ 10 മണി മുതൽ ന്യൂഡൽഹിയിലെ മൈതാൻ ഗർഹിയിലുള്ള ഇഗ്നോ ആസ്ഥാനത്തുള്ള ഡോ. ബി ആർ അംബേദ്കർ കൺവെൻഷൻ സെന്ററിൽ പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഡൽഹി എയർപോർട്ട് ഓപ്പറേഷൻസിൽ നിയമിക്കും.

English Summary:

IGNOU has announced two campus placement drives for its students and alumni. The recruitment drives offer opportunities in the aviation sector as well as a remote startup, with registrations currently open for eligible candidates. The registration window will remain open from July 27 to July 31, 2026.

 

Follow Us