NAM Recruitment 2025: നാഷണല്‍ ആയുഷ് മിഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്, അവസരം വയനാട്ടില്‍
NAM Recruitment 2025 in Wayanad district: 26 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും. ഇമെയിൽ വഴി അപേക്ഷ സ്വീകരിക്കില്ല. വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ഫോർമാറ്റില്‍ വേണം അപേക്ഷിക്കേണ്ടത്. വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ഫോർമാറ്റ് ഒഴികെയുള്ള ഏതെങ്കിലും ഫോർമാറ്റിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല
നാഷണൽ ആയുഷ് മിഷന്‍ മൾട്ടി പർപ്പസ് വർക്കർ, ഫാർമസിസ്റ്റ് (ആയുർവേദം) തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വയനാട് ജില്ലയിലാണ് അവസരം. nam.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷകള്‍ ‘ദ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, ഗവൺമെന്റ് ഡിസ്ട്രിക്ട് ഹോമിയോ ഹോസ്പിറ്റല്‍, അഞ്ചുകുന്ന് പി.ഒ, മാനന്തവാടി, വയനാട് – 670645’ എന്ന വിലാസത്തില്‍ അയയ്ക്കണം. ജൂലൈ 26നോ അതിന് മുമ്പോ അപേക്ഷകള്‍ ലഭിച്ചിരിക്കണം.
മൾട്ടി-പർപ്പസ് വർക്കർ
- യോഗ്യതാ: എഎൻഎം അല്ലെങ്കിൽ ഉയർന്ന നഴ്‌സിംഗ് യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. (എം.എസ്. ഓഫീസ്)
- മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിഎസ്‌സി നഴ്‌സിംഗ് ആയുർവേദത്തിന് മുൻഗണന
- ഒഴിവ്: 1
- പ്രായപരിധി: പരമാവധി 40 വയസ്സ്
- ശമ്പളം: പ്രതിമാസം 13,500
ഫാർമസിസ്റ്റ് (ആയുർവേദം)
- യോഗ്യതാ: അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ആയുർവേദ ഫാർമസിസ്റ്റ് കോഴ്‌സിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.
- ഒഴിവ്: 1
- പ്രായപരിധി: പരമാവധി 40 വയസ്സ്
- ശമ്പളം: പ്രതിമാസം 14,700
Read Also: V S Achuthanandan: ബുധനാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു; അഭിമുഖങ്ങള്‍ നടക്കും
26 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും. ഇമെയിൽ വഴി അപേക്ഷ സ്വീകരിക്കില്ല. വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ഫോർമാറ്റില്‍ വേണം അപേക്ഷിക്കേണ്ടത്. വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ഫോർമാറ്റ് ഒഴികെയുള്ള ഏതെങ്കിലും ഫോർമാറ്റിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. അത്തരം അപേക്ഷകൾ നിരസിക്കും.




അപേക്ഷയോടൊപ്പം, പ്രായം (എസ്.എസ്.എൽ.സി/ആധാർ), അതത് തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഇല്ലാത്ത അപേക്ഷകൾ സ്വീകരിക്കില്ല. അപൂർണ്ണമായതോ തെറ്റായതോ ആയ അപേക്ഷകളും തള്ളിക്കളയും.
20ല്‍ താഴെ മാത്രമാണ് അപേക്ഷകരെങ്കില്‍ അഭിമുഖത്തിലൂടെയാകും നിയമനം. 20ല്‍ കൂടുതല്‍ പേര്‍ അപേക്ഷിച്ചാല്‍ അഭിമുഖത്തിനൊപ്പം എഴുത്തുപരീക്ഷയും ഉണ്ടാകും. ആയുഷ് മിഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണമായും വായിച്ചതിന് ശേഷം മാത്രമേ അപേക്ഷ അയക്കാവൂ. അപേക്ഷയുടെ ഫോര്‍മാറ്റും വിജ്ഞാപനത്തിനൊപ്പം നല്‍കിയിട്ടുണ്ട്.