Kerala PSC Examination 2025: മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ക്ക് പുതിയ തീയതിയായി, സമയത്തിന് മാറ്റമുണ്ടോ?

Kerala PSC exam new date: പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍), ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍), ട്രേസര്‍ എന്നീ തസ്തികകളിലെ പരീക്ഷകള്‍ക്കാണ് പുതിയ തീയതി പ്രഖ്യാപിച്ചത്

Kerala PSC Examination 2025: മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ക്ക് പുതിയ തീയതിയായി, സമയത്തിന് മാറ്റമുണ്ടോ?

കേരള പിഎസ്‌സി

Published: 

29 Jul 2025 20:44 PM

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുതിയ തീയതി പ്രഖ്യാപിച്ചു. പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍), ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍), ട്രേസര്‍ എന്നീ തസ്തികകളിലെ പരീക്ഷകള്‍ക്കാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

ജൂലൈ 22ന് നടക്കേണ്ടിയിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്ത് 16ന് നടക്കും. ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍), ട്രേസര്‍ എന്നീ തസ്തികകളിലെ പരീക്ഷകള്‍ ഓഗസ്ത് 25നും നടക്കും. ഈ പരീക്ഷകള്‍ ജൂലൈ 23ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പരീക്ഷകളുടെ സമയത്തില്‍ മാറ്റമില്ല.

Read Also: PSC LD Clerk Rank List 2025: എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് ഈയാഴ്ചയോ; നിര്‍ണായക വിവരം

അസിസ്റ്റന്റ്/ഓഡിറ്റര്‍ പരീക്ഷയുടെ പ്രിലിമിനറി ഫലം പുറത്ത്‌

അതേസമയം, സെക്രട്ടേറിയറ്റ്, കേരള പിഎസ്‌സി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, വിജിലന്‍സ് ട്രിബ്യൂണല്‍ ഓഫീസ്, എന്‍ക്വയറി കമ്മീഷണര്‍ & സ്‌പെഷ്യല്‍ ജഡ്ജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് നടത്തിയ അസിസ്റ്റന്റ്/ഓഡിറ്റര്‍ പരീക്ഷയുടെ പ്രിലിമിനറി ഫലം പിഎസ്‌സി പുറത്തുവിട്ടു. 46.7659 മാര്‍ക്ക് ആണ് കട്ടോഫ്. സ്റ്റാന്‍ഡേര്‍ഡൈസേഷന് ശേഷമുള്ള മാര്‍ക്കാണിത്. 49073 ഉദ്യോഗാര്‍ത്ഥികള്‍ ലിസ്റ്റിലുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്