BEVCO LDC Recruitment 2025: നിയമന സാധ്യത അങ്ങേയറ്റം, ശമ്പളത്തിനൊപ്പം വന്‍ ബോണസ് സാധ്യതയും; ബെവ്‌കോയില്‍ ഒഴിവുകള്‍

BEVCO LDC Notification 2025 Important Dates: ബെവ്‌കോ എല്‍ഡിസി തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പിഎസ്‌സി തീരുമാനിച്ചു. ഡിസംബര്‍ 30 മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകുമെന്നാണ് സൂചന

BEVCO LDC Recruitment 2025: നിയമന സാധ്യത അങ്ങേയറ്റം, ശമ്പളത്തിനൊപ്പം വന്‍ ബോണസ് സാധ്യതയും; ബെവ്‌കോയില്‍ ഒഴിവുകള്‍

BEVCO

Published: 

19 Dec 2025 | 06:11 PM

ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന കേരള സ്റ്റേറ്റ്‌ ബിവറേജസ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) കോര്‍പറേഷന്‍ ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍, എല്‍ഡി ടൈപിസ്റ്റ് (വിവിധ വകുപ്പുകള്‍) ഉള്‍പ്പെടെ 56 തസ്തികകളിലേക്കും വിജ്ഞാപനം പുറത്തുവിടും. ഡിസംബര്‍ 30 മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകുമെന്നാണ് വിവരം.

വളരെയധികം നിയമന സാധ്യതയുള്ള തസ്തികയാണിത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ അപേക്ഷിക്കും. ഒഴിവുകള്‍, ശമ്പള സ്‌കെയില്‍ തുടങ്ങിയവ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാകും. 2021ലാണ് ഇതിന് മുമ്പ് അപേക്ഷ ക്ഷണിച്ചത്. 2024 ഫെബ്രുവരി ആറിനാണ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. അതുകൊണ്ട് തന്നെ, പുതിയ തസ്തികയിലെ റാങ്ക് ലിസ്റ്റ് 2027 ഫെബ്രുവരിയോടെ പ്രതീക്ഷിച്ചാല്‍ മതി. പരീക്ഷ അടുത്ത വര്‍ഷം നടക്കും.

₹ 9190-15780 ആയിരുന്നു കഴിഞ്ഞ തവണത്തെ ശമ്പള സ്‌കെയില്‍. 18 വയസ് മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ബെവ്‌കോ എല്‍ഡിസി തസ്തികയിലേക്ക് അപേക്ഷിക്കാം.

ബോണസും കിട്ടും

മികച്ച ബോണസ് ലഭിക്കുന്ന ഒരു സ്ഥാപനം കൂടിയാണ് ബെവ്‌കോ. ഈ വര്‍ഷം ഓണത്തിന് റെക്കോഡ് ബോണസ് ആണ് സര്‍ക്കാര്‍ അനുവദിച്ചത്. 1,02,500 രൂപയായിരുന്നു ഇത്തവണത്തെ ബോണസ്. കഴിഞ്ഞ തവണ ഇത് 95,000 രൂപയായിരുന്നു. 2023 ല്‍ 90,000 രൂപയായിരുന്നു ബോണസ്.

Also Read: Village Field Assistant Recruitment 2025: പത്താം ക്ലാസ് മതി; സ്വന്തം ജില്ലയിലെ വില്ലേജ് ഓഫീസില്‍ ഫീല്‍ഡ് അസിസ്റ്റന്റാകാം; കിട്ടുന്നത് 23,700 മുതല്‍

അപേക്ഷിക്കേണ്ടത് എങ്ങനെ?

വിജ്ഞാപനം പുറത്തുവിട്ടതിന് ശേഷം കേരള പിഎസ്‌സിയുടെ keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലെ നോട്ടിഫിക്കേഷന്‍ സെഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന തസ്തികയായതിനാല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ഇപ്പോള്‍ ആരംഭിക്കുന്നതാണ് ഉചിതം.

കമ്മീഷന്റെ അറിയിപ്പ്‌

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ