KSMHA Recruitment 2025: ഏഴാം ക്ലാസ് മുതല്‍ ഡിഗ്രി യോഗ്യത വരെയുള്ളവര്‍ക്ക് അവസരം; മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഒഴിവുകള്‍
Kerala State Mental Health Authority Recruitment 2025: സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് കെഎസ്എംഎച്ച്എയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിഎംഡിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 11 വരെ അപേക്ഷിക്കാം.
കേരള സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ (കെഎസ്എംഎച്ച്എ) കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, സ്റ്റെനോ ടൈപിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലാണ് അവസരം. ഓരോ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. കണ്ണൂരിലാണ് ഒഴിവുകളുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 32,550 ആണ് പ്രതിമാസ വേതനം.
എസ്എസ്എല്‍സി, ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിങ് ലോവര്‍ (കെജിടിഇ/എംജിടിഇ), കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ്, ഇംഗ്ലീഷ് & മലയാളം ഷോര്‍ട്ട് ഹാന്‍ഡ് യോഗ്യതയുള്ളവര്‍ക്ക് സ്‌റ്റെനോ ടൈപിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ നിന്ന് വിരമിച്ച 62 വയസില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. 23,410 രൂപയാണ് ശമ്പളം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഏഴാം ക്ലാസ് യോഗ്യത മതി. 19,310 രൂപയാണ് പ്രതിഫലം.
എല്ലാ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 45 വയസാണ്. 2025 ജനുവരി ഒന്ന് വച്ചാണ് പ്രായപരിധി നിശ്ചയിക്കുന്നത്. ഓരോ തസ്തികയിലും എക്‌സീപിരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 600 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 300 രൂപ മതി. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 11 വരെ അപേക്ഷിക്കാം.
Also Read: തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങാം; എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതി പുറത്ത്
എങ്ങനെ അപേക്ഷിക്കാം?
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് കെഎസ്എംഎച്ച്എയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിഎംഡിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സിഎംഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷനും, അപേക്ഷിക്കാനുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.