PSC Examinations Postponed: തിരഞ്ഞെടുപ്പിനൊപ്പം, പിഎസ്‌സി പരീക്ഷകളും; എന്തു ചെയ്യും? കമ്മീഷന്‍ പരിഹാരം കണ്ടെത്തി

PSC exams postponed from December 8 to 12 due to elections: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മൂലം കേരള പിഎസ്‌സി ഡിസംബര്‍ എട്ട് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. 2026 ഫെബ്രുവരിയിലേക്കാണ് പരീക്ഷ മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട്

PSC Examinations Postponed: തിരഞ്ഞെടുപ്പിനൊപ്പം, പിഎസ്‌സി പരീക്ഷകളും; എന്തു ചെയ്യും? കമ്മീഷന്‍ പരിഹാരം കണ്ടെത്തി

Children's Day: Nehru's Wax Statue

Published: 

12 Nov 2025 | 02:56 PM

തിരുവനന്തപുരം: കേരള പിഎസ്‌സി ഡിസംബര്‍ എട്ട് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മൂലമാണ് മാറ്റിവച്ചത്. ഡിസംബര്‍ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13ന് നടക്കും. ഈ തീയതികളില്‍ പരീക്ഷ നടത്തുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. പിഎസ്‌സി പരീക്ഷകള്‍ വിവിധ സ്‌കൂളുകളിലാണ് നടത്തുന്നത്. പലയിടങ്ങളിലും വോട്ടെടുപ്പ് നടത്തുന്നതും സ്‌കൂളുകളിലാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ദിവസം പരീക്ഷ നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. 2026 ഫെബ്രുവരിയിലേക്കാണ് പരീക്ഷ മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

അതേസമയം, വിവിധ ജില്ലകളില്‍ എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ശാരീരിക അളവെടുപ്പ്, കായികക്ഷമത പരീക്ഷ എന്നിവ നവംബര്‍ 17 മുതല്‍ 24 വരെ തീയതികളില്‍ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.

Also Read: Kerala PSC University Assistant: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം ഉടന്‍; സസ്‌പെന്‍സ് പൊട്ടിച്ച് പിഎസ്‌സി

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാവിലെ 5.30ന് ഈ പരീക്ഷകള്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍, യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ രേഖകള്‍ എന്നിവയുമായി ഉദ്യോഗാര്‍ത്ഥികള്‍ എത്തണം. കായികക്ഷമത പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് അന്ന് തന്നെ പ്രമാണപരിശോധന നടത്തും. പരീക്ഷയില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പ്രൊഫൈല്‍ സന്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റികളില്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഇന്നാണ് നടക്കുന്നത്. ഇന്ന് മുതല്‍ 14 വരെ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇന്ന് മാത്രമായി അഭിമുഖം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചാണ് അഭിമുഖം നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ വഴി അറിയിപ്പ് നല്‍കിയിരുന്നു.

Follow Us
Related Stories
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്