AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC University Assistant: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം ഉടന്‍; സസ്‌പെന്‍സ് പൊട്ടിച്ച് പിഎസ്‌സി

Kerala PSC University Assistant Notification Coming Soon: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം ഉടന്‍. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 54 കാറ്റഗറികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു

Kerala PSC University Assistant: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം ഉടന്‍; സസ്‌പെന്‍സ് പൊട്ടിച്ച് പിഎസ്‌സി
Kerala PSCImage Credit source: Kerala Public Service Commission/ Facebook
jayadevan-am
Jayadevan AM | Published: 11 Nov 2025 15:08 PM

ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നവംബര്‍ 10ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 54 കാറ്റഗറികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ആംഡ് പൊലീസ് ബറ്റാലിയനില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി തസ്തികയിലേക്കും വിജ്ഞാപനമുണ്ടാകും. സംസ്ഥാനതലം ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ മാത്രം 22 കാറ്റഗറികളിലേക്കാണ് വിജ്ഞാപനം പുറത്തുവിടുന്നത്.

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നാച്ചുറല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്, പ്ലാനിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് പ്രോഗ്രാമര്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ വിവിധ തസ്തികകള്‍, പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

Also Read: NABARD Recruitment: നബാഡിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ; എന്നുവരെ അപേക്ഷിക്കാം?

ആരോഗ്യവകുപ്പില്‍ റഫ്രിജറേഷന്‍ മെക്കാനിക്ക്, കെഎംഎംഎല്ലില്‍ ജൂനിയര്‍ പെട്രോളജിക്കല്‍ അനലിസ്റ്റ്, കുക്ക്, മത്സ്യഫെഡില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ ഓവര്‍സീയര്‍, ഹൗസിങ് ബോര്‍ഡില്‍ ഓവര്‍സീയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ സൂപ്പര്‍വൈസര്‍, യൂണിവേഴ്‌സിറ്റികളില്‍ ഇലക്ട്രീഷ്യന്‍, റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡില്‍ ഇലക്ട്രിക്കല്‍ ഹെല്‍പര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ സെക്യൂരിറ്റി, റബര്‍മാര്‍ക്കില്‍ ഡെപ്യൂട്ടി മാനേജര്‍ എന്നിവയാണ് സംസ്ഥാനതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ പുറപ്പെടുവിക്കുന്ന മറ്റ് വിജ്ഞാപനങ്ങള്‍.

ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലത്തില്‍ രണ്ട് നോട്ടിഫിക്കേഷനുകളുണ്ട്. സംസ്ഥാനതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ഒരു വിജ്ഞാപനമുണ്ടാകും. എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ സംസ്ഥാന തലത്തിലും, ജില്ലാതലത്തിലും 12 വിജ്ഞാപനങ്ങള്‍ വീതമുണ്ടാകും.