Kerala Water Authority Recruitment 2025: വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി; 59,300 വരെ ശമ്പളം, ഉടൻ അപേക്ഷിക്കാം

Kerala PSC KWA Recruitment 2025: കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പി.എസ്.സി) നേരിട്ട് നടത്തുന്ന നിയമനമാണിത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം.

Kerala Water Authority Recruitment 2025: വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി; 59,300 വരെ ശമ്പളം, ഉടൻ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

18 Sep 2025 10:25 AM

നല്ല ശമ്പളത്തോടെ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരള വാട്ടർ അതോറിറ്റി (കെ.ഡബ്ള്യു.എ) പ്രതീക്ഷിത ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. മീറ്റർ റീഡർ തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടത്തുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പി.എസ്.സി) നേരിട്ട് നടത്തുന്ന നിയമനമാണിത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി ഒക്ടോബർ 3.

വാട്ടർ അതോറിറ്റിയിലേക്ക് അപേക്ഷ നൽകുന്നവർക്കുള്ള കുറഞ്ഞ പ്രായപരിധി 18 വയസും ഉയർന്ന പ്രായപരിധി 36 വയസുമാണ്. 1989 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്കാണ് അവസരം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

സംസ്ഥാന സർക്കാർ അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷ നൽകാം. കൂടാതെ, ഉദ്യോഗാർത്ഥികൾ പ്ലംബർ ട്രേഡിൽ ഉള്ള ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കേരള വാട്ടർ അതോറിറ്റിയിലെ വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലാവധി ഉണ്ടാകുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,800 രൂപ മുതൽ 59,300 രൂപ വരെ ശമ്പളം ലഭിക്കും.

ALSO READ: കെജിസിഇ യോഗ്യതയുള്ളവർക്ക് സർക്കാർ ജോലി; 15,780 രൂപ വരെ ശമ്പളം, അറിയേണ്ടതെല്ലാം

അപേക്ഷിക്കേണ്ട വിധം:

കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിൽ കയറി പ്രസ്‌ത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വിജ്ഞാപനം വിശദമായി മനസിലാക്കുക. ശേഷം ‘അപ്ലൈ നൗ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കാം. അപേക്ഷയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും