Khaki board recruitment 2025: അരലക്ഷത്തിനു മുകളിൽ ശമ്പളം, ഖാദി ബോർഡിൽ ഇപ്പോൾ അപേക്ഷിക്കാം…
Kerala PSC Khadi Board Recruitment 2025: താല്പര്യമുള്ളവർക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ മൂന്നാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26500 രൂപ മുതൽ 60700 രൂപ വരെയാണ് ശമ്പളം ലഭിക്കുക.

Khadi Recruitment
തിരുവനന്തപുരം: അര ലക്ഷത്തിനു മുകളിൽ ശമ്പളം…. സ്ഥിരതയുള്ള ജോലി ഇതെല്ലാം സ്വപ്നം കാണുന്നവർക്ക് ഇപ്പോൾ ഒരു സുവർണ്ണാവസരം. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന് കീഴിൽ ഉള്ള സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ബി കീപ്പിംഗ് ഫീൽഡ് മാൻ തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
26 തസ്തികകളാണ് ഇപ്പോൾ ഒഴിവുള്ളത്. താല്പര്യമുള്ളവർക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ മൂന്നാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26500 രൂപ മുതൽ 60700 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 2 – 1 – 1989 ദിനം 1- 1-2007 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സളവ് ഉണ്ടായിരിക്കുന്നതാണ്.
യോഗ്യത
അപേക്ഷകർ എസ്എസ്എൽസി വിജയിച്ചിരിക്കണം എന്നത് നിർബന്ധമാണ്. കൂടാതെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അല്ലെങ്കിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി ആദ്യം വെബ്സൈറ്റിലെ ഔദ്യോഗിക നോട്ടിഫിക്കേഷൻ കേരള ഖാദി ആൻഡ് ഇൻഡസ്ട്രീസ് ബോർഡ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. പിന്നീട് വിശദമായ വിജ്ഞാപനം വായിച്ചതിനുശേഷം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അത് പൂർത്തിയാക്കി കഴിഞ്ഞു അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ പ്രത്യേകം ഫീസ് നൽകേണ്ടതില്ല.