Kerala PSC Notifications: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി തസ്തികകളിലേക്ക് വിജ്ഞാപനം; പിഎസ്‌സി നോട്ടിഫിക്കേഷന്‍ ഉടന്‍
Kerala PSC Upcoming Notifications: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, മത്സ്യഫെഡില്‍ ഡെപ്യൂട്ടി മാനേജര്‍, പുരാവസ്തു വകുപ്പില്‍ ഡിസൈനര്‍, പൊലീസില്‍ റിപ്പോര്‍ട്ടര്‍, ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഖാദി ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം വരുന്നത്

പിഎസ്‌സി
77 തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കാനൊരുങ്ങി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികളിലേക്കാണ് വിജ്ഞാപനം വരാനിരിക്കുന്നത്. ഓഗസ്ത് 30 ആണ് ഗസറ്റ് തീയതി. ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാന്‍ സമയം അനുവദിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസസില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, മത്സ്യഫെഡില്‍ ഡെപ്യൂട്ടി മാനേജര്‍, പുരാവസ്തു വകുപ്പില്‍ ഡിസൈനര്‍, പൊലീസില്‍ റിപ്പോര്‍ട്ടര്‍, ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഖാദി ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം വരുന്നത്.
സര്‍വകലാശാലകളില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവിധ വിഭാഗങ്ങളില്‍ ട്രേഡ്‌സ്മാന്‍, ജല അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍, ജലഗതാഗത വകുപ്പില്‍ കാര്‍പന്റര്‍, ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍, ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലും സംസ്ഥാന തലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റിനായി വിജ്ഞാപനം പുറത്തുവരും.
Also Read: VISL Recruitment 2025: വിഴിഞ്ഞം തുറമുഖത്ത് അവസരം, അപേക്ഷിക്കാന്‍ ഒരാഴ്ച കൂടി മാത്രം
ജില്ലാതലം (ജനറല്‍ റിക്രൂട്ട്‌മെന്റ്), സംസ്ഥാനതലം (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്), സംസ്ഥാനതലം (എന്‍സിഎ റിക്രൂട്ട്‌മെന്റ്), ജില്ലാതലം (എന്‍സിഎ റിക്രൂട്ട്‌മെന്റ്) എന്നീ വിഭാഗങ്ങളിലും വിജ്ഞാപനങ്ങളുണ്ടാകും. വിവിധ തസ്തികകളില്‍ ചുരുക്കപട്ടിക പുറത്തുവിടാനും തീരുമാനമായി. നോട്ടിഫിക്കേഷനുകള്‍ പുറത്തുവിട്ട് കഴിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥികളുടെ പിഎസ്‌സി പ്രൊഫൈലില്‍ അത് ലഭ്യമാകും. വിജ്ഞാപനം വായിച്ചതിന് ശേഷം യോഗ്യരാണെങ്കില്‍ അതത് തസ്തികകളിലേക്ക് അയയ്ക്കാം.