Kerala PSC Notifications 2026: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിലടക്കം അവസരം; ആറു തസ്തികകളില്‍ വിജ്ഞാപനവുമായി പിഎസ്‌സി

Kerala Public Service Commission Latest Notifications 2026: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആറു തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റില്‍ ഒന്നും, എന്‍സിഎ റിക്രൂട്ട്‌മെന്റില്‍ അഞ്ചും വിജ്ഞാപനങ്ങളാണുള്ളത്. എല്ലാം സംസ്ഥാനതലത്തിലാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലാണ് ജനറല്‍ റിക്രൂട്ട്‌മെന്റിലെ ഏക വിജ്ഞാപനം.

Kerala PSC Notifications 2026: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിലടക്കം അവസരം; ആറു തസ്തികകളില്‍ വിജ്ഞാപനവുമായി പിഎസ്‌സി

Kerala Youth Congress Protest In Trivandrum

Published: 

25 Mar 2026 | 11:37 AM

കേരള പിഎസ്‌സി ആറു തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റില്‍ ഒന്നും, എന്‍സിഎ റിക്രൂട്ട്‌മെന്റില്‍ അഞ്ചും വിജ്ഞാപനങ്ങളാണുള്ളത്. എല്ലാം സംസ്ഥാനതലത്തിലാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലാണ് ജനറല്‍ റിക്രൂട്ട്‌മെന്റിലെ ഏക വിജ്ഞാപനം വരുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2, ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഗാര്‍ഡ്, ഹാന്റക്‌സില്‍ സെയില്‍സ്മാന്‍/സെയില്‍സ്‌വിമണ്‍ ഗ്രേഡ് 2, വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളില്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നീ വിജ്ഞാപനങ്ങളാണ് എന്‍സിഎ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

മാര്‍ച്ച് 31 ആണ് അസാധാരണ ഗസറ്റ് തീയതി. ഏപ്രില്‍ 29 വരെ അപേക്ഷ സ്വീകരിക്കും. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നോട്ടിഫിക്കേഷന്‍ പുറത്തുവിട്ടതിന് ശേഷം അത് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. യോഗ്യത പരിശോധിച്ചതിന് ശേഷം പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Also Read: CTET 2026 Result: സിടെറ്റ് റിസള്‍ട്ട് സിബിഎസ്ഇ എന്ന് പുറത്തുവിടും? മുന്‍ വര്‍ഷങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ

അതേസമയം, വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്താനും മാര്‍ച്ച് 23-ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ തീരുമാനമായി. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഉറുദു (പട്ടികജാതി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോഡയഗ്നോസിസ് (എല്‍സി/എഐ) തസ്തികകളിലാണ് അഭിമുഖം നടത്തുന്നത്.

കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ മീഡിയ മേക്കര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തുടങ്ങി എട്ട് തസ്തികകളില്‍ ചുരുക്കപ്പട്ടികയും, ഹൗസ്‌ഫെഡില്‍ ജൂനിയര്‍ ക്ലര്ഡക്ക്, കെഎസ്‌സിഎആര്‍ഡി ബാങ്കില്‍ അസിസ്റ്റന്റ് (വിശ്വകര്‍മ്മ) ഉള്‍പ്പെടെ നാല് തസ്തികകളില്‍ സാധ്യതാ പട്ടികയും പുറത്തുവിടാന്‍ തീരുമാനമായി.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ