Kerala Rain Holiday: കേരളത്തിന് ഇന്ന് അവധി! അതിശക്തമായ മഴ, 12 ജില്ലക്കാര്‍ക്ക് വീട്ടിലിരിക്കാം
Kerala Rain Alert: Holiday for Educational Institutions in 11 Districts on August 3: ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത് അതിശക്തമായ മഴയാണ്. ഇതോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടാകുന്നു. ശക്തമായ മഴയെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍. ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത് അതിശക്തമായ മഴയാണ്. ഇതോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടാകുന്നു. ശക്തമായ മഴയെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നത്തെ കാലാവസ്ഥ
കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്ന് ഓഗസ്റ്റ് മൂന്നിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്േറര്‍ വരെ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
പന്ത്രണ്ട് ജില്ലകള്‍ക്ക് അവധി
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധിയുള്ളത്. ഇവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണെന്ന് അറിയിപ്പില്‍ പറയുന്നു.
താലൂക്കുകള്‍ക്കും അവധി
ജില്ലകള്‍ക്ക് പുറമെ താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലാണ് അവധിയുള്ളത്. ഇതിന് പുറമെ എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകള്‍ക്കും അവധിയുണ്ട്. ഇവിടങ്ങളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്.
Also Read: Kerala School Holiday: തിങ്കളാഴ്ചയും വീട്ടിലിരിക്കാം; വിവിധ ജില്ലകളില്‍ നാളെയും അവധി
പുതുക്കിയ കാലാവസ്ഥ റിപ്പോര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ പച്ച അലര്‍ട്ടുണ്ട്. നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മറ്റ് ജില്ലകളിലെ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല.
വരും ദിവസങ്ങളിലും ശക്തമായ മഴ
വടക്കന്‍ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെ തെക്കന്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് വഴി ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ രാജസ്ഥാന് മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതേതുടര്‍ന്ന് കേരളത്തില്‍ കേരളത്തില്‍ ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെ നേരിയതോ മിതമായതോ ആയ മഴ തുടരും. ഓഗസ്റ്റ് 2,3,6 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 2,3 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അറിയിപ്പ്.
English Summary
Educational institutions in 11 districts of Kerala will remain closed on August 3 due to heavy rain. The holiday applies to schools, colleges and other educational institutions in the affected areas. Students and parents can check the list of districts where the holiday has been announced.