AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Kerala School Holiday: ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തപ്പെടും. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വ്വഹിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട,  അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
School HolidayImage Credit source: TV9 Network
nithya
Nithya Vinu | Updated On: 04 Dec 2025 10:40 AM

ആലപ്പുഴ: മുണ്ടിനീര് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 21 ദിവസം സ്കൂളിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. തമ്പകച്ചുവട് യു. പി സ്കൂളിലെ എൽ. കെ. ജി, യു.കെ.ജി വിഭാഗത്തിന് അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. കുട്ടികളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസംബർ നാല് മുതല്‍ 21 ദിവസത്തേക്കാണ് അവധി.

ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തപ്പെടും. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വ്വഹിക്കേണ്ടതാണ്. ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേര്‍ന്ന് വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ; മലയാളത്തിലും പരീക്ഷ എഴുതാൻ അവസരം

 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി- ssc), കേന്ദ്ര സായുധ പോലീസ് (സിഎപിഎഫ്-CAPF), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌എസ്‌എഫ്-SSF), അസം റൈഫിൾസിലെ റൈഫിൾമാൻ തസ്തികകളിലായി 25,487 ജനറൽ ഡ്യൂട്ടി (ജിഡി) കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാകും പരീക്ഷകൾ നടത്തുക.

ആകെ ഒഴിവുകളിൽ 23,467 ഒഴിവുകൾ പുരുഷന്മാർക്കും ബാക്കി 2,020 ഒഴിവുകൾ സ്ത്രീകൾക്കുമായി തരംതിരിച്ചിരിക്കുന്നു. പട്ടികജാതി (എസ്‌സി) വിഭാഗത്തിന് 3,702 ഒഴിവുകളും പട്ടികവർഗ (എസ്‌ടി) വിഭാഗത്തിന് 2,313 ഒഴിവുകളും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 5,765 ഒഴിവുകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് 2,605 ഒഴിവുകളും സംവരണമില്ലാത്ത (യുആർ) വിഭാഗത്തിന് 11,102 ഒഴിവുകളുമാണ്.