Kerala School Holidays: ഓണത്തിന് ശേഷവും ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി; ഇന്നും നാളെയും ബാധകം

Today Kerala School Holidays: മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണാവധിക്ക് ശേഷം ഇന്ന് വീണ്ടും തുറക്കും. ഓഗസ്റ്റ് 29നാണ് ഓണാഘോഷത്തോടെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. സ്കൂൾ തുറന്ന് ഏഴ് ദിവസത്തിനകം ഓണപ്പരീക്ഷയുടെ മുഴുവൻ ഫലം പ്രഖ്യാപിക്കും.

Kerala School Holidays: ഓണത്തിന് ശേഷവും ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി; ഇന്നും നാളെയും ബാധകം

പ്രതീകാത്മക ചിത്രം

Published: 

08 Sep 2025 07:43 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാവധിക്ക് ശേഷവും വിവിധയിടങ്ങളിൽ പ്രാദേശിക അവധി (local holiday) പ്രഖ്യാപിച്ച് കളക്ടർമാർ. ഓണവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ നടക്കുന്നതിനാലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ബാധകമായിരിക്കും.

അതേസമയം, ചൊവ്വാഴ്ച തലസ്ഥാന നഗരത്തിൽ ഓണം സമാപന ഘോഷയാത്രയോടനുബന്ധിച്ച് ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ജില്ലയിലെയും പ്രാദേശികമായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി ബാധകമായിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചിട്ടുണ്ട്.

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാരും ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണാവധിക്ക് ശേഷം ഇന്ന് വീണ്ടും തുറക്കും. ഓഗസ്റ്റ് 29നാണ് ഓണാഘോഷത്തോടെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. സ്കൂൾ തുറന്ന് ഏഴ് ദിവസത്തിനകം ഓണപ്പരീക്ഷയുടെ മുഴുവൻ ഫലം പ്രഖ്യാപിക്കും. അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് ലഭിക്കാത്തവർക്ക് രണ്ടാഴ്ച സ്പെഷൽ ക്ലാസ് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.‌

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും