School Time Change: സ്കൂൾ സമയമാറ്റം; മത സംഘടനകളുമായി സർക്കാർ നാളെ ചർച്ച നടത്തും

Kerala School Time Change: കഴിഞ്ഞ ദിവസം കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുമായി സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദൻ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

School Time Change: സ്കൂൾ സമയമാറ്റം; മത സംഘടനകളുമായി സർക്കാർ നാളെ ചർച്ച നടത്തും

Students

Published: 

24 Jul 2025 21:52 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സമയമാറ്റവുമായി ബന്ധപ്പെട്ട് നാളെ മത സംഘടനകളുമായി സർക്കാർ കൂടിക്കാഴ്ച്ച. വൈകിട്ട് നാലരയ്ക്കാണ് സർക്കാരും മത സംഘടനകളും തമ്മിൽ ചർച്ച നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ വച്ചാണ് ചർച്ച നടക്കുക. മദ്രസാ വിദ്യാഭ്യാസ ബോർഡ് അം​ഗങ്ങളാണ് മത സംഘടനയുടെ ഭാ​ഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇക്കഴഞ്ഞ ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്.

സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്ത ഏകോപന സമിതിയിൽ ഉയർന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് സമർപ്പിക്കും. സമസ്തയടക്കം വിവിധ മത സംഘടനകളാണ് സർക്കാരിൻ്റെ പുതിയ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്ത് രം​ഗത്തെത്തിയത്. വിഷയത്തിൽ സമര പ്രഖ്യാപനമടക്കം ഉണ്ടായ സാ​ഹചര്യത്തിലാണ് സർക്കാർ ഇങ്ങനൊരു ചർച്ചയ്ക്ക് തയ്യാറായത്.

ഭൂരിപക്ഷം രക്ഷിതാക്കളും സ്കൂൾ സമയ മാറ്റത്തെ അം​ഗീകരിക്കുന്നു എന്ന പഠന റിപ്പോർട്ടിലെ എതിർത്തുകൊണ്ടാകും സമസ്ത മുന്നോട്ട് വരികയെന്നാണ് സൂചന. സംസ്ഥാനത്ത് ഒട്ടാകെ സർവേ നടത്തിയാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കേണ്ടത് എന്നും ആറ് ജില്ലകളിൽ മാത്രം നടത്തിയ സർവേ അം​ഗീകരിക്കാനാവില്ലെന്നുമാണ് സമസ്തയുടെ വാദം.

സ്കൂളുകളിൽ സമയം മാറുന്നത് മദ്രസയിൽ എത്തുന്ന വിദ്യാർത്ഥികളുടെ പഠനത്തിന് തസമാകുമെന്നാണ് സമസ്തയുടെ പ്രധാന ആരോപണം. എന്നാൽ ഒരു പ്രത്യേക മതത്തിന് വേണ്ടി സമയ മാറ്റ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലാപടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. എന്തുവന്നാലും തീരുമാനം മാറില്ലെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഒരു മത സാമുദായിക സംഘടനകൾക്ക് മുന്നിലും സർക്കാർ അടിമപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുമായി സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദൻ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ