Kerala SET 2025: സെറ്റ് പരീക്ഷ 2025; ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

Kerala SET July 2025 Answer Key Released: എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആകെ 31 വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉത്തരസൂചിക പരിശോധിക്കാം.

Kerala SET 2025: സെറ്റ് പരീക്ഷ 2025; ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

26 Aug 2025 | 09:17 AM

2025 ഓഗസ്റ്റ് 25ന് നടന്ന സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അധ്യാപകരാകാനുമുള്ള അർഹതാനിർണയ പരീക്ഷയാണ് സെറ്റ്. എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആകെ 31 വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉത്തരസൂചിക പരിശോധിക്കാം.

ഉത്തര സൂചികയിൽ ഏതെങ്കിലും ഉത്തരത്തിൽ വിയോചിപ്പുണ്ടെങ്കിൽ ഉദ്യോഗാർഥികൾക്ക്‌ ഫീസ് അടച്ച് എതിർപ്പ് ഉന്നയിക്കാവുന്നതാണ്‌. ഇതിനായി ഓരോ ചോദ്യത്തിനും 300 രൂപ വീതം ഫീസ് അടയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്‌ധർ നടത്തുന്ന പരിശോധനയിൽ ഉന്നയിച്ച എതിർപ്പുകൾ ശരിയെന്നു കണ്ടെത്തിയാൽ നയപരമായ നടപടി സ്വീകരിക്കുകയും ഫീസ് തിരികെ നൽകുകയും ചെയ്യും. അല്ലാത്തപക്ഷം ഫീസ് റീഫണ്ട് ചെയ്യുന്നതല്ല. ഫീസുകൾ ഇല്ലാതെ ഉന്നയിക്കുന്ന എതിർപ്പുകൾ സ്വീകരിക്കുന്നതല്ല.

ആധികാരിക വിവരങ്ങൾ സഹിതം വേണം ഉത്തരസൂചികയിൽ എതിർപ്പ് ഉന്നയിക്കാൻ. അംഗീകൃത പാഠപുസ്തകങ്ങൾ, ആധികാരിക ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ഭാഗങ്ങളുടെ പകർപ്പ് സഹിതം വേണം തെറ്റുത്തരങ്ങൾ ചൂണ്ടിക്കാണിക്കാൻ. ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നിശ്ചിത ഫോർമാറ്റിൽ വേണം പരാതി അയയ്ക്കാൻ. കവറിനു മുകളിൽ ‘SET July – 2025 Complaints regarding answer keys’ എന്ന് എഴുതിയിരിക്കണം. ഇമെയിൽ വഴി ( ddcc.lbs@kerala.gov.in ) നൽകുന്ന പരാതികൾ തപാൽ വഴി രേഖകൾ സഹിതം സമർപ്പിച്ചാൽ മാത്രമേ പരിഗണിക്കുകയുള്ളൂ.

ALSO READ: കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റാകാം, 25000 ശമ്പളം

ഉത്തരസൂചിക എങ്ങനെ പരിശോധിക്കാം?

  • എൽബിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ lbsedp.lbscentre.in/setjul25 സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘Answer Keys 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഉദ്യോഗാർത്ഥികൾക്ക് അവർ എഴുതിയ വിഷയം തിരഞ്ഞെടുക്കുക.
  • ഉത്തരസൂചിക ദൃശ്യമാകും.
  • ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം