Kerala SSLC Timetable 2027: പത്താം ക്ലാസ് പരീക്ഷാ ചൂടിലേക്ക്; എസ്എസ്എല്‍സി എന്ന് തുടങ്ങും? സമ്പൂർണ്ണ ടൈംടേബിൾ അറിയാം
Kerala SSLC 2027 Complete Schedule: എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്ന് മുതല്‍ 30 വരെ നടക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് എട്ടിന് നടക്കുന്ന പരീക്ഷ മാത്രമാണ് ഉച്ചയ്ക്കാണ്. മാര്‍ച്ച് എട്ടിലെ രസതന്ത്രം പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് 3.45-ന് അവസാനിക്കും. ടൈംടേബിള്‍ പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്ന് മുതല്‍ 30 വരെ നടക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് എട്ടിന് നടക്കുന്ന പരീക്ഷ മാത്രമാണ് ഉച്ചയ്ക്കാണ്. മാര്‍ച്ച് എട്ടിലെ രസതന്ത്രം പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് 3.45-ന് അവസാനിക്കും. മറ്റ് പരീക്ഷകള്‍ രാവിലെ 9.30-ന് ആരംഭിക്കും. ഇതില്‍ ചില പരീക്ഷകള്‍ 11.15-നും മറ്റുള്ളവ 12.15-ന് അവസാനിക്കും. മാര്‍ച്ച് ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 12, 16, 18, 23, 30 തീയതികളിലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്.
എസ്എസ്എല്‍സി ടൈംടേബിള്‍
| തീയതി | ദിവസം | സമയം | വിഷയം |
| 01/03/2027 | തിങ്കള്‍ | രാവിലെ 9.30 മുതല്‍ 11.15 വരെ | ഒന്നാം ഭാഷ-പാര്‍ട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്‌കൃതം (അക്കാദമിക്)/അറബിക് (അക്കാദമിക്) |
| 03/03/2027 | ബുധന്‍ | രാവിലെ 9.30 മുതല്‍ 11.15 വരെ | ഒന്നാം ഭാഷ-പാര്‍ട്ട് 2 മലയാളം/തമിഴ്/കന്നട/സ്‌പെഷ്യല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ്/അറബിക് ഓറിയന്റല്‍ സംസ്‌കൃതം ഓറിയന്റല്‍ |
| 05/03/2027 | വെള്ളി | രാവിലെ 9.30 മുതല്‍ 11.15 വരെ | മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ് |
| 08/03/2027 | തിങ്കള്‍ | ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.45 വരെ | രസതന്ത്രം |
| 12/03/2027 | വെള്ളി | രാവിലെ 9.30 മുതല്‍ 11.15 വരെ | ഊര്‍ജ്ജതന്ത്രം |
| 16/03/2027 | ചൊവ്വ | രാവിലെ 9.30 മുതല്‍ 12.15 വരെ | രണ്ടാം ഭാഷ ഇംഗ്ലീഷ് |
| 18/03/2027 | വ്യാഴം | രാവിലെ 9.30 മുതല്‍ 11.15 വരെ | ജീവശാസ്ത്രം |
| 23/03/2027 | ചൊവ്വ | രാവിലെ 9.30 മുതല്‍ 12.15 വരെ | സാമൂഹ്യശാസ്ത്രം |
| 30/03/2027 | ചൊവ്വ | രാവിലെ 9.30 മുതല്‍ 12.15 വരെ | ഗണിതശാസ്ത്രം |
എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെ നടക്കും. മോഡല്‍പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. എസ്എസ്എല്‍സി പരീക്ഷയുടെ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 18-ന് ആരംഭിക്കും. ഇത്തവണ മുതല്‍ യൂണിഫൈഡ് എക്‌സാമിനേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (യുഇഎംഎസ്) എന്ന സോഫ്റ്റ്‌വെയര്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
Also Read: SSLC Plus Two Exam: ഇനി സമയമില്ല, വേഗം പഠിച്ചോ… എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
ഏപ്രില്‍ അഞ്ച് മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. ഏപ്രില്‍ 27-ഓടെ എസ്എസ്എല്‍സിയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. 4,25,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. ഗള്‍ഫ്, ലക്ഷദ്വീപ് ഉള്‍പ്പെടെ 3,049 കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. അതേസമയം, സ്‌കൂളുകളിലെ രണ്ടാംപാദ പരീക്ഷ (ക്രിസ്മസ് പരീക്ഷ) ഡിസംബര്‍ എട്ട് മുതല്‍ 17 വരെ നടക്കും. 18-ന് ക്രിസ്മസ് ആഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 27-ന് സ്‌കൂളുകള്‍ തുറക്കും.
English Summary
The Kerala General Education Department has officially announced the SSLC 2027 timetable. The SSLC public exams will begin on March 1, 2027. IT practical exams will be held from February 1 to 15, followed by model exams from February 16 to 20. Students can check the complete subject-wise schedule here.