Kerala SSLC Result 2025: കാത്തിരുന്ന ഫലം മണിക്കൂറുകൾക്കകം; എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം

Kerala Class 10 Board Result 2025: ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. മന്ത്രി ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമായി തുടങ്ങുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം വെബ്സൈറ്റുകളിൽ കൃത്യമായ വിവരം നൽകി പരിശോധിക്കാവുന്നതാണ്.

Kerala SSLC Result 2025: കാത്തിരുന്ന ഫലം മണിക്കൂറുകൾക്കകം; എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം

Kerala Sslc Result

Updated On: 

09 May 2025 | 07:49 AM

തിരുവനന്തപുരം: വിദ്യാർത്ഥിക്കളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എസ്എസ്എൽസി 2025 പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. മന്ത്രി ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമായി തുടങ്ങുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം വെബ്സൈറ്റുകളിൽ കൃത്യമായ വിവരം നൽകി പരിശോധിക്കാവുന്നതാണ്.

കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകൾ എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും പരീക്ഷ എഴുതിയതായി വിദ്യാഭ്യാസ വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. 2025 മാർച്ച് മൂന്നിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചത്. 26ന് അവസാനിച്ചു. ഏപ്രിൽ ആദ്യയാഴ്ച മൂല്യനിർണയം തുടങ്ങി. രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.

വിവിധ സൈറ്റുകൾ വഴിയും, ഡിജിലോക്കർ, എസ്എംഎസ് സേവനങ്ങൾ വഴിയും ഫലങ്ങൾ അറിയാൻ സാധിക്കുന്നതാണ്. ഔദ്യോഗിക പോർട്ടലുകളായ sslcexam.kerala.gov.in, results.kite.kerala.gov.in, pareekshabhavan.kerala.gov.in, prd.kerala.gov.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.

ഫലങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാനും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ സ്കൂളുകളുമായോ പരീക്ഷാ ഭവനുമായോ ബന്ധപ്പെടാനും അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, എസ്എസ്എൽസി ജയിക്കാൻ എഴുത്തു പരീക്ഷയിൽ 30 ശതമാനം മാർക്ക് എന്ന നിബന്ധന ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. 2027 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ മുതലാകും ഇത് പ്രാബല്യത്തിൽ വരിക.

Updating….

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ